നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

Posted by

​അടപ്പ് തുറന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖത്തേക്ക് ശക്തിയായി ഒഴിച്ചു. തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ നേരിയൊരാശ്വാസം തോന്നി.

 

ശേഷം ഞാൻ പതിയേ തലയുയർത്തി മുന്നിലെ കണ്ണാടിയിലൂടെ എന്റെ കണ്ണുകളിലേക്കും മുഖത്തേക്കും സൂക്ഷിച്ചു നോക്കി.

 

ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു ഭയം…

 

എന്നിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ?

​അടയാളങ്ങളോ നിറം മാറ്റങ്ങളോ അങ്ങനെ എന്തെങ്കിലും…

 

​പക്ഷേ, പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഞാൻ കണ്ടില്ല. ഉറക്കം കൊണ്ട് കലങ്ങിയ കണ്ണുകളും, യാത്രയുടെ തളർച്ചയും മാത്രം…

 

ചിലപ്പോൾ എല്ലാം വെറും തോന്നലായിരുന്നിരിക്കാം.

 

കൂടുതൽ നേരം അതിനുള്ളിൽ നിൽക്കാതെ, ​ഞാൻ മുഖം തുടച്ച് പുറത്തിറങ്ങി തിരികെ സീറ്റിലേക്ക് നടന്നു.

 

​സീറ്റിൽ ചെന്നിരുന്നതും ട്രെയിൻ നീങ്ങുന്നതിന് മുന്നോടിയായുള്ള ആ നീണ്ട ഹോൺ മുഴങ്ങി.

 

​”കൂ……….”

 

​ആ ശബ്ദം കേട്ടതും നിധിയും ഞാനും പരസ്പരമൊന്ന് നോക്കി….

 

​”അവര് ഇതുവരെ വന്നില്ലല്ലോ…”

 

​”ഇല്ല… കാണുന്നില്ല…”

 

​അവൾ വേവലാതിയോടെ പറഞ്ഞു.

 

​”നീ വാ… നമുക്ക് നോക്കാം…”

 

​അവൾ വേഗത്തിൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിനടുത്തേക്ക് നടന്നു. ഞാനും അവളുടെ പിന്നാലെ വെച്ചുപിടിച്ചു.

 

​ഞങ്ങൾ വാതിലിലൂടെ പുറത്തേക്ക് തലയിട്ട് പ്ലാറ്റ്‌ഫോമിലേക്ക് നോക്കിയെങ്കിലും അവരെയാരെയും കാണാൻ സാധിച്ചില്ല…

 

ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *