നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

Posted by

 

“ഞാൻ ഈ മോതിരം… എന്റെ വിരലുകളിൽ അണിഞ്ഞ ആ ദിവസം.”

 

അവളുടെ ശബ്ദം പതിയേ നേർത്തു.

 

“അന്നത്തെ ദിവസം എനിക്കിന്നും നല്ല ഓർമ്മയുണ്ട്. കണ്ണാടിയുടെ മുന്നിൽ നിന്ന്, വിറയ്ക്കുന്ന കൈകളോടെ ആ മോതിരം വിരലിലണിയുമ്പോൾ… എന്റെ ഉള്ളിൽ തെളിഞ്ഞത് മറ്റാരുമായിരുന്നില്ല ദേവാ… അത് നീയായിരുന്നു.

​എന്നാൽ, ആ അഞ്ച് സെക്കന്റിൽ മിന്നിമറഞ്ഞ നമ്മുടെ ഭാവിയിൽ നീയും ഞാനും മാത്രമല്ല… നിധിയും ഉണ്ടായിരുന്നു! നമ്മൾ മൂന്നുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ… യാത്രകൾ, തമാശകൾ… നമ്മൾ മൂവരും എത്രമാത്രം സന്തോഷത്തോടെയാണ് ആ ഭാവിയിൽ ജീവിക്കുന്നതെന്ന് ആ കാഴ്ചകൾ എനിക്ക് കാണിച്ചുതന്നു”

 

അന്നുവരെ കണ്ടിട്ടില്ലാത്ത, അറിയാത്ത ഒരാളുടെ മുഖം. പക്ഷേ, ആ നിമിഷം… ആ മുഖം എനിക്ക് അപരിചിതമായി തോന്നിയില്ല.

 

വർഷങ്ങളായി അറിയാവുന്ന, എപ്പോഴോ നഷ്ടപ്പെട്ടുപോയ എന്റെ പ്രിയപ്പെട്ട ആരോ ഒരാളെ തിരികെ കിട്ടിയത് പോലൊരു തോന്നലായിരുന്നു അന്നെനിക്ക്.

 

പിന്നീട് നീ നാട്ടിലെത്തി, നിന്നേ നേരിട്ട് കണ്ടപ്പോൾ… ഞാൻ ഞെട്ടിപ്പോയി. മനസ്സിൽ കണ്ട അതേ മുഖം. അന്നേ എനിക്ക് മനസ്സിലായതാ ദേവാ, നീ വെറുമൊരു യാത്രക്കാരനല്ല… ഞങ്ങളുടെ ജീവിതത്തിലേക്ക് വിധിയെന്നോണം കടന്നുവന്ന ആളാണെന്ന്.”

 

അവൾ അത് പറയുമ്പോൾ ട്രെയിനിന്റെ ഇരമ്പലിനെയും തോൽപ്പിക്കുന്ന വേഗത്തിൽ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു.

 

അവൾ ഒന്ന് ശ്വാസമെടുത്തു, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *