നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

Posted by

 

“ഞാൻ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം…”

എന്റെ മറുപടി കേട്ടതും അവൾ ഒന്ന് മൂളിക്കൊണ്ട്, സംശയത്തോടെ എന്നെ നോക്കി ബാക്കിയുള്ളവരുടെ പിന്നാലെ സീറ്റിലേക്ക് നടന്നു.

 

അവർ കംപ്പാർട്ട്‌മെന്റിനുള്ളിലേക്ക് കയറി എന്ന് ഉറപ്പായതും ഞാൻ പതിയെ ആ വാതിലിനരികിലെ തറയിലേക്കിരുന്നു.

 

ട്രെയിൻ ഇപ്പോൾ നല്ല വേഗത കൈവരിച്ചിരിക്കുന്നു. പുറത്തെ കാറ്റിന് വല്ലാത്തൊരു ശക്തിയുണ്ട്. അത് എന്റെ മുടിയിഴകളെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു.

 

ഞാൻ പടിഞ്ഞാറൻ ദിശയിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.

 

സൂര്യൻ…

 

അതൊരു സാധാരണ അസ്തമയമായിരുന്നില്ല. ചക്രവാളത്തിൽ ചോര കലങ്ങിയതുപോലെ ആകാശം ചുവന്നു തുടുത്തിരിക്കുന്നു.

 

മേഘക്കീറുകൾക്കിടയിലൂടെ സൂര്യൻ അവസാനമായി ഭൂമിയെ നോക്കി യാത്ര പറയുകയാണ്. ആ ചുവന്ന വെളിച്ചം എന്റെ മുഖത്ത് വീണപ്പോൾ, എന്നിലെ പഴയ ഞാനിനെ അത് പതിയെ മായ്ച്ചുകളയുന്നതുപോലെ തോന്നി.

 

ആകാശത്തിന്റെ ഒരു കോണിൽ നിന്ന് പെട്ടെന്നാണ് ഒരു കൂട്ടം പക്ഷികൾ ചിറകടിച്ചുകൊണ്ട് ഉയർന്നു പൊങ്ങിയത്.

 

അവയുടെ കരച്ചിലിന് വല്ലാത്തൊരു കാഠിന്യമുണ്ടായിരുന്നു. സാധാരണ കേൾക്കാറുള്ള കിളിനാദമായിരുന്നില്ല അത്;

മറിച്ച് എന്തോ ആപത്ത് വരാൻ പോകുന്നതിന്റെ സൂചന നൽകുന്ന, കർണ്ണകഠോരമായ ശബ്ദം.

 

കറുത്ത നിഴലുകൾ പോലെ അവ ആ ചുവന്ന ആകാശത്തിലൂടെ വട്ടം ചുറ്റി പറന്നു.

കാഴ്ചകൾ പിന്നിലേക്ക് പാഞ്ഞുപോകുന്നതിനിടയിൽ എന്റെ കണ്ണുകൾ ചില അശുഭലക്ഷണങ്ങളിൽ ഉടക്കി.

Leave a Reply

Your email address will not be published. Required fields are marked *