ആമിന ഫൈസിക്ക് കഴിക്കാനുള്ള ഭക്ഷണം എടുക്കാൻ അടുക്കളയിലേക്ക് പോയതും ഹാൾ പെട്ടെന്ന് ശാന്തമായി. ഫൈസി ഫോണിൽ എന്തോ നോക്കിക്കൊണ്ട് സോഫയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് പിന്നിലൂടെ പൂച്ചപ്പടികളോടെ ഒരാൾ വരുന്നത് അവൻ അറിയാതെ പോയത്.
”ഹാ… കാക്ക വന്നോ!”
ഒരു അട്ടഹാസത്തോടെ ആയിഷ അവന്റെ മുതുകിനിട്ട് ഒരു അടി കൊടുത്തു. പ്രതീക്ഷിക്കാത്ത അടിയായതുകൊണ്ട് ഫൈസി ഒന്ന് വിറച്ചുപോയി. അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.
”എന്റെ ഐഷു… നീയിത് എന്ത് പണിയാ കാണിക്കുന്നത്? എന്റെ നടുവ് ഒടിഞ്ഞല്ലോ!”
പിന്നെ കണ്ടത് എന്നെ കണ്ട് പൊട്ടിച്ചിരിക്കുന്ന ഐഷുവിനെയാണ്.. രൂപത്തിലെ മാറ്റമുള്ളൂ. പണ്ടത്തെ അതെ പ്രേത ചിരി.
“” കണക്കായിപ്പോയി. എന്നെ കാണാൻ വന്നിട്ട് എത്രയായടാ നീ.. ”
“” ഡായോ… ഡീ ഡീ…. ”
” ന്തേയ്… ദേഷ്യം വരണുണ്ടോ മോനു….
ഗൾഫിൽ പോയാ ഒന്ന് വിളിക്കാ അതില്ല…
ക്യാഷ് അല്ലെ വേണ്ടു.. നമ്മളെ വേണ്ടല്ലോ..
മിണ്ടണ്ടാ എന്നോട്.. ”
വേദന അഭിനയിച്ചുകൊണ്ട് ഫൈസി എഴുന്നേറ്റു.
അവള് പിണക്കം നടിച്ചു..
” എന്റെ ഐഷു അവടെ കിട്ടണ സമയത്ത് നേരാവണ്ണം ഒന്നും കുളിക്കാൻ പോലും പറ്റണില്ല. 3 കൊല്ലം കഴിഞ്ഞു നിർത്തിപ്പൊന്നതല്ല രക്ഷപ്പെട്ടു പോന്നതാ. കാക്കുനോട് ക്ഷമിക്ക് പൊന്നാ.. ”
ഞാനവളുടെ കവിളിൽ പതിയെ ഒന്ന് പിച്ചി..
” ഓ വല്യ കാക്കു. ന്നിട്ട് ഇവടെ വന്നിട്ട് വിളിച്ചാ ന്നെ… ”
അവൾ ചോദിച്ചു “