”ഡീ… എന്റെ ഫോണിൽ ഇതൊന്നുമില്ല. ഞാൻ മാന്യനാണ്,” ഫൈസി അവകാശപ്പെട്ടു.
”ആയിരിക്കും! കയ്യിൽ കിട്ടിയാൽ എനിക്കറിയാം ആ മാന്യത. ഇതിപ്പോ എന്റെ ഫോൺ ആയതുകൊണ്ട് ഇങ്ങള് വലിയ വർത്തമാനം പറയുന്നതാ. ഇങ്ങള് ആകെ ഷോക്കായിപ്പോയി അല്ലേ?” അവൾ അവനെ തോണ്ടി ചോദിച്ചു.
”പിന്നെ… ഷോക്കാവാതിരിക്കുമോ? ഉപ്പേരി തിന്നുന്ന കുട്ടിയാണെന്ന് കരുതി ചെന്നപ്പോൾ ഇതാ പെണ്ണ് ഡൈനാമിറ്റ് വിഴുങ്ങി നിൽക്കുന്നു! ഇത്രയും ഐറ്റംസ് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ നേരത്തെ നിന്നെ ബഹുമാനിച്ചേനെ,” ഫൈസി പൊട്ടിച്ചിരിച്ചു.
”മതി പരിഹസിച്ചത്. ഇനിയിപ്പോ എന്തായാലും കാക്കു കണ്ടല്ലോ. ഇനി എനിക്ക് പേടിക്കാനൊന്നുമില്ല. ”
ഒരു കള്ളച്ചിരിയോടെ കണ്ണുകൾ ചിമ്മി അവൾ ചോദിച്ചു.
”നിനക്ക് വട്ടാടി… നീ പോയി ആ മുടി തുവർത്താൻ നോക്ക്. എന്നിട്ട് വേണം നമുക്ക് ചായ കുടിക്കാൻ,
” ഫൈസി മുഖം മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ ഉള്ളിലും ആ തമാശകൾ ഒരു പുതിയ അടുപ്പം ഉണ്ടാക്കിയിരുന്നു.
🍑🍑🍑🍑🍑🍑🍑
ആ രാത്രി മുറിയിലെ ലൈറ്റുകളെല്ലാം അണച്ച്, ടിവിയിലെ വലിയ സ്ക്രീനിൽ അവർ ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ കാണാൻ തീരുമാനിച്ചു. പുറത്ത് പെയ്യുന്ന നേരിയ മഴയും മുറിക്കുള്ളിലെ തണുപ്പും ആ അന്തരീക്ഷത്തിന് ശരിക്കും ഒരു ഭീതി നൽകി.
സിനിമയിൽ പേടിപ്പെടുത്തുന്ന രംഗങ്ങൾ തുടങ്ങിയപ്പോൾ ഐഷു പതിയെ ഫൈസിയോട് ചേർന്നിരുന്നു. പെട്ടെന്ന് സ്ക്രീനിൽ ഒരു പ്രേതം പ്രത്യക്ഷപ്പെട്ടതും ഐഷു ഭയന്നതുകൊണ്ട് ഒറ്റച്ചാട്ടത്തിന് ഫൈസിയുടെ മടിയിലേക്ക് കയറി ഇരുന്നു.