അവർ പറഞ്ഞു..
” ആഹ് അതെ.. ഞാൻ വിളിക്കുമ്പോ ഒന്നും അവൾക്കീ സ്നേഹം കാണുന്നില്ല… ”
ഞാൻ തമാശ രീതിയിലാണ് അത് പറഞ്ഞത്.
” നീ നാടുവിട്ടു പോയിട്ട് കൊറേ അവളോട് മിണ്ടീലല്ലോ. അതിന്റെ ചൊരുക്കാ പെണ്ണിന്…
പിന്നെ നീ എടുത്തോണ്ട് നടന്ന പ്രയൊന്നുമല്ല. അത്രക്കിണ്ട് വാശി.. ”
ഇളേമ്മ പറഞ്ഞു.
“” ഓ അതൊക്ക നേരിൽ കാണുമ്പോ ഞാൻ മാറ്റില്ലേ എളേമ്മേ.. ”
അവനതും പറഞ്ഞു ഫോൺ വച്ചു.
ആമിനയുടെ ശബ്ദത്തിൽ ഒരാശ്വാസം നിറഞ്ഞു.
ഫോൺ വെച്ചുകഴിഞ്ഞും ഫൈസി ആലോചനയിലായിരുന്നു. ഐഷു… ബാംഗ്ലൂർ വരെ പോകാനുള്ള മൂപ്പൊക്കെ ആ ചെറിയ പെണ്ണിന് ആയോ എന്ന് ? മനസ്സിന്റെ ഒരു കോണിൽ അവളുടെ പഴയ ചിരിയും കുസൃതികളും ഓർമ്മ വന്നു. വർഷങ്ങൾക്കിപ്പുറം ഒരു വലിയ നഗരത്തിലെ കോളേജ് വരാന്തയിലേക്ക് അവളെ കൈപിടിച്ച് കൊണ്ടുപോയി വിടേണ്ട ഉത്തരവാദിത്തം തന്റെ തോളിലാണെന്ന ബോധ്യം അവനിൽ ഒരു ചെറിയ ഗൗരവം നിറച്ചു..
എന്തായാലും കഥയിലേക്ക് കടക്കും മുമ്പ് അതിലുള്ളവരെ ഞാനൊന്ന് പരിചയപ്പെടുത്താം.
27 വയസ്സുള്ള ഫൈസി എന്ന ചെറുപ്പക്കാരൻ ആണ് കഥാ നായകൻ. അവന്റെ ശരീരത്തെ കുറിച്ച് പറയുകയാണെങ്കിൽ അഞ്ചര അടിയോളം പൊക്കവും ഒതുങ്ങിയ ശരീരവും ഉള്ള ചെറുപ്പക്കാരൻ. പ്രായം 27 ആണെങ്കിലും സൗധര്യ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവൻ ആയിരുന്നു ഫൈസി. അതുകൊണ്ട് അവനെ കണ്ടാൽ ഒരു 24,25 വയസ്സേ പറയു.
തുപ്പാക്കി എന്ന സിനിമയിലെ വില്ലൻ സിനിമാ നടൻ വിദ്യുത് ജംവലിന്റെ അതെ ചായ ആണ് അവനുള്ളത്.