കാറിനുള്ളിൽ കല്യാണി തന്റെ മുഖം കൈകളിൽ ഒളിപ്പിച്ചു ഏങ്ങലടിച്ചു കരയുകയായിരുന്നു. അവളുടെ ഇടുങ്ങിയ പച്ച ബ്ലൗസ് ആ വിങ്ങലിൽ താളം തെറ്റുന്നുണ്ട്. ആ തമിഴന്റെ ആഭാസകരമായ സ്പർശനവും ആക്രോശങ്ങളും അവളുടെ മനസ്സിൽ ഒരു ഭീതിയായി അവശേഷിക്കുന്നു.
ഞാൻ അവളുടെ തോളിലൂടെ കൈയ്യിട്ട് അവളെ പതുക്കെ എന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
“കരയണ്ട കല്യാണി… അവൻ ഇനി ആർക്കും ഒരു ശല്യമുണ്ടാക്കില്ല. ഈ അച്ചായൻ കൂടെയുള്ളപ്പോൾ നിന്നെ ആരും വിരൽ തൊടാൻ ഞാൻ അനുവദിക്കില്ല.”
എന്റെ നെഞ്ചിലെ ചൂടും ആ ഉറപ്പുള്ള കൈകളും അവൾക്ക് വലിയൊരു ആശ്വാസമായി. അവൾ പതുക്കെ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. ആ വിടർന്ന കണ്ണുകളിൽ ഇപ്പോഴും ഭയത്തിന്റെ നനവുണ്ട്.
”അച്ചായാ… ഞാൻ ശരിക്കും പേടിച്ചു പോയി. അയാൾ… അയാൾ എന്റെ…” അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
”അതൊക്കെ കഴിഞ്ഞു. ഇനി നമുക്ക് കൂർഗിലെ ആ മഞ്ഞും തണുപ്പും ആസ്വദിക്കാനുള്ളതാണ്. നീയിങ്ങനെ കരഞ്ഞാൽ എന്റെ ക്യാമറയിലെ ഫ്രെയിമുകൾ ഒക്കെ ആകെ മോശമാകില്ലേ?” ഞാൻ ഒരു ചെറിയ തമാശയോടെ പറഞ്ഞു.
പിന്നീട് അച്ചായന്റെ സ്റ്റൈലിലുള്ള കുറച്ചു തമാശകൾ ഞാൻ ഓരോന്നായി വിളമ്പി. സ്റ്റുഡിയോയിലെ മണിയുടെ ചില മണ്ടത്തരങ്ങളെ കുറിച്ചും എന്റെ മുൻപിലത്തെ ഷൂട്ടിംഗിൽ ഉണ്ടായ രസകരമായ അനുഭവങ്ങളെ കുറിച്ചും ഞാൻ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കല്യാണി പതുക്കെ പുഞ്ചിരിച്ചു തുടങ്ങി. അവളുടെ ആ നാടൻ സൗന്ദര്യം ആ ചിരിയിൽ വീണ്ടും വിരിഞ്ഞു.