“എനിക്കറിയാം, എന്റെ കൂടെ വ്യഭിചരിച്ചോളൂ എന്നാണ് ഞാൻ പറയുന്നത് എന്ന്. എന്റെ കുടുബ ജീവിതത്തിൽ, അയാളിൽ നിന്ന് അകന്നകന്നു പോകാതിരിക്കാൻ അയാളെ പോലെ എനിക്കും ഒരു എക്സ്ട്രാ ബന്ധം ഉണ്ടായാൽ സാധിക്കും. ഞാനെന്തിന് ഇക്കയോട് നീതിപുലർത്തനം എന്നൊരു വൈരാഗ്യമാണ് ഉള്ളിൽ.
എന്നെയൊന്നു ചെയ്യൂ, വേണ്ടത്ര ചെയ്തോളൂ. നൂറയെ പോലെ പുതിയ പെണ്ണല്ല ഞാൻ. അവളോട് കാണിക്കുന്ന ശ്രദ്ധ പോലും ആവശ്യമില്ല. കാടുകേറി ഇളക്കി മറിച്ചു പൊക്കോളൂ.. പ്ലീസ്..” ജാസ്മിന്റെ കണ്ണ് നിറഞ്ഞു.
കാമം ഒരു ചികിത്സ മാത്രമല്ല അതൊരു രോഗം കൂടിയാണ്. രോഗവും ചികിത്സയും ഒന്നായിമാറുന്ന അത്ഭുതകരമായ മായാജാലം. ഒരേസമയം ശരീരം ആഘോഷിക്കുകയും മനസ്സ് തൃപ്തി അടയുകയും ചെയ്യുന്ന അത്ഭുത വിനോദം. എന്ത് രസകരമായിട്ടാണ് ബന്ധങ്ങളെ അത്രയേറെ പ്രിയമുള്ളതാക്കി മാറ്റാൻ രതിയെ സജ്ജീകരിച്ചിരിക്കുന്നത്. വാഹിദ് അകലേക്ക് നോക്കി കാറ്റിനുള്ളിലേക്ക് നുഴഞ്ഞു കയറി നിന്നു, അവന്റെയൊപ്പം ചാരെ ജാസ്മിനും.
“നാളെ ഞാൻ ഫ്ലാറ്റിലേക്ക് വരട്ടെ. നന്നായി ഭക്ഷണം പാചകം ചെയ്യും ഞാൻ. നാളത്തെ ഫുഡ് എന്റെ വകയായിക്കോട്ടെ. നോ പറയല്ലേ, പ്ലീസ്.” അവൾ യാചന പോലെ അവന്റെ മുഖത്തേക്ക് നോക്കി. വാഹിദ് അൽപ്പം മൗനം ഭജിച്ചു.
നൂറയുടെ വേദന നിറഞ്ഞ നോട്ടം അവന്റെ മനസ്സിലേക്ക് തികട്ടിവന്നു. അവളുടെ കണ്ണുകൾ കടലോളം നിറയും, മാറിൽ കൊടുങ്കാറ്റിന്റെ ഉലച്ചിൽ ഉണ്ടാവും. പ്രളയം പോലെ ആർത്തലച്ചു കരയും. അവൾ മറ്റൊരു ശരികയാണ്. റബ്ബേ, അവൾക്ക് വേദനിച്ചാൽ ആ നോവ് തന്നെ ഉലച്ചു കളയും.