“കുത്തിയിരുന്ന് നടുവൊടിഞ്ഞു. ഇക്ക ഒന്ന് ഹെല്പ് ചെയ്ത് കൊടുത്തേ.” ജാസ്മിൻ സുധീറിനോട് പറഞ്ഞു. അയാൾ നൂറയുടെ അടുത്തേക്ക് പോയി. ജാസ്മിൻ വാഹിദിന്റെ സമീപത്തു നീങ്ങി നിന്ന് അവൻ നോക്കിനിൽകുന്ന ദിശയിലേക്ക് നോക്കികൊണ്ട് നിന്നു. ശരീരവടിവിന്റെ പാകത്തിനൊത്ത കടും ചുവപ്പ് ചുരിദാറിന്റെ വടിവിനൊപ്പം അവളുടെ മാംസംളമായ ശരീരത്തിന്റെ ധാരാളിത്തം മനോഹരമായി മദാലാസമായി തുടിച്ചു നിന്നു. വാഹിദ് ആ കൊഴുത്ത ശരീരം ശ്രദ്ധിച്ചിരുന്നത് കൊണ്ട് മനപ്പൂർവ്വം അവളെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.
“എന്നെ മനഃപൂർവ്വം ബഹുമാനിക്കുന്നത് പോലുണ്ടല്ലോ. ഇക്കയുടെ സാർ ആയത് കൊണ്ട് എനിക്കാണെങ്കിൽ ഫ്രണ്ട്‌ലി ആവാനും പേടി. സാറിന് എന്നെ പേടിയാണോ.” ജാസ്മിൻ അവനെ നോക്കി ആ മുഖത്തെ ഭാവങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
“ചില പെണ്ണുങ്ങളെ മനപ്പൂർവ്വം ബഹുമാനിക്കുന്നതാ നല്ലത്. അല്ലെങ്കിൽ ബന്ധങ്ങൾ മാറിപ്പോകും.”
വാഹിദ് താഴെ ചുരം കേറി വരുന്ന വാഹനങ്ങൾ നോക്കികൊണ്ട് പറഞ്ഞു. മനോഹരമായ റോഡിന്റെ ഇരു ഭാഗത്തും നിരന്നു നിൽക്കുന്ന വിളക്കുകാലുകളിൽ നിന്ന് പ്രസരിക്കുന്ന മഞ്ഞ വെളിച്ചത്തിൽ താഴ്‌വാരം മുതൽ റോഡ് മനോഹരമായി കാണാൻ കഴിയും. അരികുകളിൽ മുത്തുകൾ പതിപ്പിച്ച ഹെയർ പിൻ പോലെ വിളക്കുകൾ പ്രകാശിക്കുന്ന റോഡ് വളഞ്ഞു പുളഞ്ഞു കിടക്കുന്നു.
“അതെന്താ അങ്ങനെ. ഏത് ബന്ധം ആണെങ്കിലും അത് അതേ പോലെ കണ്ടാൽ പോരെ. എന്നെ എത്രയെന്നു വച്ചാ ഇങ്ങനെ ബഹുമാനിക്കാൻ പോകുന്നെ. ഒരു കാലത്തും സമീപനത്തിൽ മാറ്റം ഉണ്ടാവില്ലേ.” അവളുടെ സ്വരത്തിൽ അൽപ്പം നിരാശ കലർന്നു. ജാസ്മിൻ മറ്റൊരു എലിസബത്ത് ആവരുത് എന്ന് വാഹിദ് മനസ്സിൽ കുറിച്ചു.