മരുഭൂ വസന്തം 5
Marubhoo Vasantham Part 5 | Author : Luster
[ Previous Part ] [ www.kkstories.com ]
തണുപ്പ് വീണുകൊണ്ടിരുന്ന അറേബ്യൻ രാവ് നേർത്ത മഞ്ഞിന്റെ സാന്ദ്രതയിൽ അനേകായിരം നക്ഷത്രങ്ങൾ വീണുകിടക്കുന്നത് പോലെ നഗരവിളക്കുകൾ കൊണ്ട് അലംകൃതമായി വിശാലമായി നീണ്ടു കിടക്കുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു വിശാലമായ ശിശിര രാവ്. അകലെ ആകാശത്തിന്റെ അതിരിൽ ചാരനിറം കലർന്നത് പോലെ.
താഴെ കൂരിരുളിൽ ഗ്രാമങ്ങളിലെ അനേകം വിളക്കുകൾ ഭൂമിയിൽ ഒരു ആകാശഗംഗ തീർത്തിരിക്കുന്നു. ശക്തമായ തണുത്ത കാറ്റിന്റെ ആശ്ലേഷം സ്വീകരിച്ചു കൊണ്ട് വാഹിദ് ജബൽ ഹഫീത്ത് ചുരത്തിന്റെ ഉച്ചിയിൽ, തന്റെ കാറിന്റെ സമീപം നൂറയുടെ ചാരത്തു നിന്നു.
ഡ്രൈവിംഗ് ലൈസെൻസ് ലഭിച്ചതിനു ശേഷമുള്ള അവന്റെ ആദ്യ യാത്ര.! നൂറയുടെ ഇഷ്ട സ്ഥലമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയ ജബൽ ഹഫീത്തിലേക്ക്. കൂടെ സുധീറും ജാസ്മിനും കുട്ടികളുമുണ്ട്. അനേകം കുടുംബങ്ങളും സുഹൃത്തുക്കളും ടെൻറ്റുകളും അടുപ്പുകളുമായി ഋതുഭേതത്തിന്റെ ആസ്വാദ്യത ആഘോഷിക്കാൻ എത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ജബൽ ഹഫീത്ത് പർവ്വതം. ക്യാമ്പിങ്ന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി രാജ്യം ജനങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
വാഹിദ് പക്ഷേ ആ യാത്രയുടെ വിനോദത്തിന്റെ ആഹ്ലാദത്തിൽ ആയിരുന്നില്ല. അവന്റെ മുഖം ഗൗരവഭാവം പൂണ്ടു നിന്നു. അഗാതമായ ആലോചനയുടെ ശാന്തത അവന്റെ കണ്ണുകളിൽ ഉറഞ്ഞു നിൽപ്പുണ്ടായിരുന്നു.
നൂറ നിർത്താതെ കിന്നാരം പറഞ്ഞും ആ മലയിൽ ആദ്യമായി സുധീറിന്റെയും കുടുംബത്തിന്റെയും കൂടെ വന്ന വിശേഷവും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അവൻ മൂളികേൾക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മനസ്സ് എവിടെയൊക്കെയോ അലക്ഷ്യമായി ചിത്തറിക്കിടക്കുന്നു. അവളും അവനെപ്പോലെ ഇരുട്ടിന്റെ അങ്ങേ അതിരിലേക്ക് കണ്ണയച്ച്, വാഹിദിന്റ കൈയിൽ ചുറ്റിപ്പിടിച്ചു നിൽക്കുകയാണ്.