സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

​”സാം… ആ ഫോണിൽ നമ്മുടെ വീഡിയോ ഉണ്ട്.. അത്…”

നതാഷയുടെ വാക്കുകൾ പൂർത്തിയാകും മുൻപേ സാം മേശപ്പുറത്തിരുന്ന ആ ഫോൺ പിടിച്ചെടുത്തു.

ഒരു നിമിഷം പോലും ആലോചിക്കാതെ അയാൾ അത് തറയിലിട്ട് അടിച്ചു തകർത്തു.

ഫോൺ രണ്ട് കഷ്ണമായി തെറിച്ചു.

അവിടെയും നിർത്താതെ തന്റെ കടുപ്പമേറിയ ഷൂ കൊണ്ട് അയാൾ ആ കഷ്ണങ്ങളെ ചവിട്ടി അരച്ചു.

​സാം: (വക്കച്ചന്റെ മുഖത്തേക്ക് കുനിഞ്ഞ്)

“ഇനി നീ ഇവളുടെ കൺവെട്ടത്ത് വന്നാൽ നിന്നെ ഇനിയും ഞാൻ ഇതുപോലെ ചവിട്ടി തേക്കും നായേ… കേട്ടോടാ?”

​വക്കച്ചൻ ഭയം കൊണ്ട് വിറച്ച് തന്റെ തകർന്ന മുഖം കൈകൾ കൊണ്ട് മറച്ചു.

“ഇല്ല സാറേ… ഞാൻ ഇനി ഒന്നിനും വരില്ല… പ്ലീസ്… സോറി ഡോക്ടറേ… ഞാൻ ഇനി വഴിയിൽ പോലും നിൽക്കില്ല…”

അയാൾ ചോരയൊലിക്കുന്ന മുഖത്തോടെ നതാഷയുടെ കാല്ക്കൽ വീണ് കേണു.

​മേശപ്പുറത്തിരുന്ന അമ്പതിനായിരം രൂപയുടെ കെട്ട് നതാഷ കയ്യിലെടുത്തു. അവളത് വക്കച്ചന്റെ നേരെ നീട്ടി ആക്രോശിച്ചു..

“ഇതും കൊണ്ട് പോയി എവിടെയെങ്കിലും രക്ഷപ്പെട്!
ഇല്ലെങ്കിൽ ഇവിടെക്കിടന്ന് ചാവേണ്ടി വരും
തനിക്ക്!”

​സാം ഇടപെട്ടു. അവൾ നീട്ടിയ ആ പണം പിടിച്ചുവാങ്ങി അയാൾ വക്കച്ചന്റെ നെഞ്ചത്തേക്ക് ആഞ്ഞു എറിഞ്ഞു.

“ഈ ജില്ലയിൽ ഇനി നിന്നെ കണ്ടു പോകരുത്. പോയി ചാവെടാ!”

സാം അലറി. വക്കച്ചൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വേദന കൊണ്ട് പുളയുകയായിരുന്നു.

“ഞാൻ പൊയ്ക്കോളാം… എന്നെ ഇനി കാണില്ല…”

അയാൾ ദയനീയമായി മന്ത്രിച്ചു.

​സാം വക്കച്ചനെ അവസാനമായി ഒന്ന് തുറിച്ചു നോക്കിയിട്ട് ആ വീട്ടിൽ നിന്നും പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *