കുഞ്ഞു : അമ്പാടി മിടുക്കി….
താഷി : അവരൊക്കെ എവിടെ പോയി..
കുഞ്ഞു : അവർ ഇവിടെ കൊറച്ചു മൈന്റ്അനൻസ് ഇണ്ട് അതിനു വേണ്ടി സാധനം വാഗൻ പോയേക്കുവാ…
താഷി : ohh
കുഞ്ഞു : ആ വാ ചായ കുടിക്ക്
താഷി : അയിന് ഞാൻ പല്ല് ഒന്നും തേച്ചില്ല
കുഞ്ഞു : ആ ഞാൻ ഇപ്പൊ ബ്രഷും പേസ്റ്റും എടുത്തു തരാം…
അത് പറഞ്ഞു അകത്തു പോയി ഒരു പുതിയ ബ്രഷും പേസ്റ്റ് ഒക്കെ കൊണ്ട് കൊടുത്തു…
കുഞ്ഞു : മോളെ ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണേ പോരാത്തതിന് ഞാൻ ഒരു ബാച്ചിലർ കൂടെ ആണ് അപ്പൊ ഇവിടെ സിറ്റുവേഷൻ ഒക്കെ അങ്ങനെ ആണ് ഇവര് വന്നപ്പോ ആണ് ഇവിടെ ഒരു ഒച്ചയും അനക്കം ഒക്കെ ഉണ്ടായേ.. എന്റെ അപ്പച്ചൻ…
അത് കേട്ടതും അപ്പൊ കഥ കേക്കാൻ മൂഡ് ഇല്ലാത്ത താഷി
താഷി : അങ്കിളേ കഥ പിന്നെ ആവാം ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ….
ചെറുതായി ഒന്ന് ചമ്മി എങ്കിലും…
ആ മോളു പല്ല് തെക്കു എന്ന് പറഞ്ഞു ഒരു ചിരി ചിരിച് കുഞ്ഞു അത് ഒപ്പിച്ചു എടുത്തു….
അവിടെ ബാത് റൂം ഒന്നും ഇല്ല എന്ന് നേരത്തെ അറിഞ്ഞ തക്ഷി..
താഷി : എനിക്ക് ഒന്നും വാഷ് റൂമിൽ പോവണം…എവിടെ ആണ് അങ്ങോട്ട് ആന്നോ..
ആകെ പെട്ടു പോയ കുഞ്ഞു..
കുഞ്ഞു : അത്.. മോളെ ഇവിടെ..
താഷി : എന്തെ..
കുഞ്ഞു : ഞാൻ പറഞ്ഞല്ലോ ഞാൻ ഒരു ബാച്ചിലോരും പിന്നെ അങ്ങനെ ഇവിടെ ബാത്രൂം ആയി ഒന്നും ഇല്ല.. പേടിക്കണ്ട വൈകും നേരം ആവുമ്പോഴേക്കും റെഡി ആക്കാം
താഷി : ബാച്ചിലർ ആയ എന്താ കുളിയും നനയും ബാത്റൂമിൽ പോക്കൊന്നും ഇല്ലേ.. വൈകും നേരം വേറെ ഇതൊക്ക പിടിച്ചു നിക്കാനോ..
കുഞ്ഞു : കുളിയും നനയും ഒക്കെ ഇണ്ട് അപ്പുറത്ത് ഒരു കുളം ഒക്കെ ഇണ്ട് പിന്നെ വെളിക്കു പോവുന്നത് ഇവിടെ ഏക്കർ കണക്കിന് സ്ഥലം ഇണ്ടല്ലോ അവിടെ എവിടേലും പോയി കാര്യം നടത്തും… മോൾക്ക്ക് അത്രയും അര്ജന്റ് ആണെങ്കിൽ ഇവിടെ കുറച്ചു ദൂരെ പോയ നമ്മുടെ ഒരു പരിചയക്കാരന്റെ ഹോട്ടൽ ഇണ്ട് അവിടെ പോവാം വാ എന്റെ വണ്ടി ഇണ്ട്…