“അകത്തേക്ക് വാ… ഇന്ന് മച്ചിലെ അമ്മയുടെ ഉത്സവമാണ്… സന്ധ്യക്ക് കുളിച്ച് തൊഴണം. അത്താഴം കഴിഞ്ഞ് നമുക്ക് തിരികെ പോകാം..” അവർ പറഞ്ഞു. ഇരുവരും കാലുകൾ കഴുകി അകത്തേക്ക് പ്രവേശിച്ചു. വീടിനുള്ളിൽ കുറേയേറെ ജനങ്ങൾ. അധികവും സ്ത്രീരത്നങ്ങൾ. പല പ്രായത്തിൽ.. പിടയ്ക്കുന്ന ഇനങ്ങൾ… മിക്കവരും പൊന്നിൽക്കുളിച്ച് നിൽക്കുന്നവർ.
ആരാ, എവിടുന്നാ എന്നൊന്നും ആരും ഇതുവരെ ചോദിക്കാതിരുന്നതിൽ രവിക്ക് ആശ്ചര്യം തോന്നി. മറിച്ച്, എല്ലാവർക്കും ഒരുതരം ബഹുമാനം തന്നോട് ഉണ്ടെന്ന് രവി തിരിച്ചറിഞ്ഞു. ഇടയ്ക്ക്, ദേവി വന്ന് ഓരോന്ന് പറയുമ്പോഴും, കുനിഞ്ഞ്നിന്ന് ചെവി അവർക്ക് “നൽകുമ്പോഴും”, ആളുകൾ ശ്രദ്ധിക്കുന്നത് രവി അഭിമാനത്തോടെ നോക്കിക്കണ്ടു.
ഒട്ടുമിക്ക സ്ത്രീകളും സെറ്റ്മുണ്ടിൽ ആയത് രവിക്ക് മറ്റൊരു കൗതുകമായി. ചിലരുടെ വയർ. ചിലരുടെ പൊക്കിൾ. ചിലരുടെ അസാധാരണ വലുപ്പമുള്ള ചന്തികൾ…
“ഇനി കുടുംബാംഗങ്ങൾ എല്ലാവരും കുളിച്ച് ഈറനോടെ വരിക…” പ്രധാന പൂജാരി അറിയിച്ചു.
വസ്ത്രങ്ങൾ വച്ച ബാഗ് എവിടെയെന്നറിയാൻ ദേവീ രവിയെ ചുറ്റും അന്വേഷിച്ചു. അവസാനം, വീടിൻ്റെ തെക്ക്ഭാഗത്തേക്ക്, ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന രവിയെ ദേവി കണ്ടെത്തി.
“എന്തേ.. ഇവിടെ….” ദേവിയുടെ ചോദ്യം രവിയെ ഉണർത്തി.
“ഇവിടെ കുറച്ചുനേരം നിൽക്കാൻ മനസ്സ് പറഞ്ഞു….” രവി തിരിഞ്ഞ് നടന്നു.
“വേറെ എന്താ മനസ്സ് പറഞ്ഞത്…”
“വേറെ.. എന്തോ… മനസ്സിലേക്ക് അമ്മയും അച്ഛനും പെട്ടെന്ന് കടന്നുവന്നു..”