ഇതും പറഞ്ഞു രമ്യ പേഴ്സ് തുറന്നു ജ്യൂസിന്റെ കാശു മേശപ്പുറത്തു വച്ചിട്ട് എഴുന്നേറ്റു.
” അല്ല.. പോവല്ലേ.. ഇതിപ്പോ എന്താ.. ഇങ്ങനെ?? അല്ല വീട്ടിൽ നീ എന്ത് പറയും? ”
അരവിന്ദിനു ചോദ്യങ്ങൾ അവസാനിക്കുന്നില്ല.
” അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം.. നീ msg അയക്ക്. ഞാൻ പോവാ…bye.. ”
വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ കൈവീശി കാണിച്ചു.
പെട്ടെന്ന് വന്ന ഒരു യൂബറിൽ കയറിപ്പോയി.
അരവിന്ദ് അപ്പോഴും പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ പാടുപെടുകയായിരുന്നു.
‘ അരമണിക്കൂർ അനിയനെ ഒറ്റക്കക്കാൻ പറ്റാത്തവൾ ട്രിപ്പ് പ്ലാൻ ചെയ്യാൻ പറയുന്നു.’
എന്തായാലും നല്ല കാര്യം…. അവളോട് ആരെയും പേടിക്കാതെ വാച്ചിൽ സമയം നോക്കാതെ കുറച്ചു മിണ്ടാലോ..
അരവിന്ദ് അവിടെനിന്നും പതിയെ എഴുന്നേറ്റ് പോയി.
കാറിൽ ഇരുന്ന് പുറത്തേക്ക് നോക്കിക്കൊണ്ട് രമ്യ ചിന്തിക്കുകയാണ്….
‘ എങ്ങോട്ടാണ്, എന്നാണ്, എത്ര ദിവസത്തേക്കാണ്.. ഒന്നും അറിഞ്ഞൂടാ. പക്ഷെ ഇവിടെ നിന്നും ഒന്ന് മാറി നിൽക്കണം. വേറെ ഒന്നും കൊണ്ടല്ല. അരവിന്ദിനെ ഒന്ന് കാണാൻ, അവനോട് പേടിയില്ലാതെ കുറച്ചു സംസാരിക്കാൻ..’
‘ അമ്മയോട് എന്ത് പറയും ഒരു രൂപവുമില്ല ‘
‘ഉണ്ണിയെ നോക്കാൻ തത്കാലം അമ്മയോട് പറയാം, അമ്മ ലീവ് എടുത്തോളും.. എന്തായാലും അച്ഛൻ വരുന്നതിനു മുൻപ് പോയി വരണം.’
” മാഡം ഇറങ്ങുന്നില്ലേ?”
ഡ്രൈവറുടെ ചോദ്യം കേട്ടാണ് രമ്യ സ്വപ്നത്തിൽ നിന്നും ഉണർന്നത്.
” oh sorry…. Thankyou ”
രമ്യ ഇറങ്ങി.
അകത്തേക്ക് ചെന്നപ്പോൾ രാഹുൽ ഇരുത്തിയപോലെ tv യുടെ മുൻപിൽ ഇരിക്കുന്നുണ്ട്.