പാവത്താനെപോലെ തലയും താഴ്ത്തി നിൽക്കുന്ന അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ശോഭന പറഞ്ഞു.
” നിന്നോട് ഇന്നലെ ഞാൻ എന്താ പറഞ്ഞത്… ഏഹ്?.. നീ പോയി നിന്റെ parents നെ വിളിച്ചു കൊണ്ട് വാ.. എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്.. ”
അവൻ കൂടുതലൊന്നും പറയാതെ തലയും താഴ്ത്തികൊണ്ട് മുറിക്കു പുറത്തേക്കു പോയി.
അവൾ ആരും കാണാതെ ബാഗിൽ നിന്നും ഫോൺ എടുത്തു മേശവലിപ്പിൽ വച്ചു പൂട്ടി.
ഉച്ചക്ക് ഊണും കഴിഞ്ഞ് പാത്രവും കഴുകി മറ്റൊരു ടീച്ചറോടു കുശലവും പറഞ്ഞുകൊണ്ട് വരുമ്പോഴാണ് ശോഭന അത് കണ്ടത്.
അകലെനിന്നും ജോമോൻ പേരെന്റ്സിനെയും കൂട്ടി വരുന്നു.
ശോഭന വേഗം സ്റ്റാഫ് റൂമിലേക്ക് കയറി മുഖമെല്ലാം വൃത്തിയായി തുടച്ചു, വളരെ ഗൗരവത്തിൽ പുസ്തകത്തിലേക്കും നോക്കി ഇരുന്നു.
ഒരു കാലൊച്ച അടുത്ത് വന്നു നിന്നത് അവൾ കേട്ടു.
” ടീച്ചർ.. ”
വളരെ താഴ്ന്ന ശബ്ദം.
മുഖമുയർത്താതെ അവൾ ചോദിച്ചു.
” എന്ത് വേണം?”
” വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ട് ”
അവൾ മുഖമുയർത്തി നോക്കി.
ജോമോൻ വളരെ പാവത്താനെ പോലെ പിന്നിൽ കൈകെട്ടി നിക്കുന്നു.
അവനെ അടിമുടിയൊന്നു നോക്കിയിട്ട് അവൾ പറഞ്ഞു.
” മ്മ് എന്നാൽ വിളിക്ക് ”
ജോമോൻ പുറത്തേക്കു പോയി..
ശോഭനയുടെ എതിർവശത്തെ കസേരയിൽ ഒരു സ്ത്രീ വന്നിരുന്നു.
” ടീച്ചർ ഇതാണെന്റെ അമ്മ ”
ശോഭന തല ഉയർത്തിനോക്കി.
അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി, ഇന്നലെ കണ്ട അതെ മുഖം. അവളുടെ ഉള്ളം കൈ വിയർത്തു ശോഭന ശ്വസിക്കാൻ ബുദ്ധിമുട്ടി.
ഇന്നലെ വീഡിയോയിൽ കണ്ടത് ഇവരേതന്നെ ആയിരുന്നോ….
ഇന്നലെ മിന്നായം പോലെ കണ്ടപ്പോൾ വീഡിയോ പോസ് ചെയ്തു നോക്കിയതാണ്.
അതെ ഇന്നലെ കണ്ടത് ഇവരെ തന്നെ.