അവൾ പെട്ടെന്ന് ഫോൺ off ചെയ്തു ബാഗിലിട്ടു. ഒന്ന് കുളിക്കാനായി വേഗം ബാത്‌റൂമിലേക്ക് നടന്നു.
——————-
വെറും നാല് മണിക്കൂർ നേരത്തെ ഉറക്കം മാത്രമായിട്ടാണ് ശോഭന സ്റ്റാഫ് റൂമിൽ ചെന്നു കയറുന്നത്.
ആരൊക്കെയോ വന്നു ഗുഡ്മോർണിങ് പറയുന്നു, ചിലരൊക്കെ കുശലം ചോദിക്കുന്നു. ഇടക്ക് കുട്ടികളുടെ കലപില.
പക്ഷെ ശോഭന അതിലൊന്നും ശ്രദ്ധിക്കുന്നില്ല.
തലക്ക് ആകെ ഒരു കനം, മനസ്സിൽ മുഴുവൻ ഇന്നലത്തെ കാഴ്ചകളാണ്.
പ്ലസ്ടുവിൽ പഠിക്കുന്ന ഒരു പയ്യന്റെ ചെയ്തികളാണ് അവളുടെ മനസ്സ് നിറയെ.
അവൾ കസേരയിൽനിന്നും എഴുന്നേറ്റു. കോഫി മെഷീനിൽ വിരലമർത്തി.
രണ്ടിറക്ക് ചൂട് കാപ്പി അകത്തു ചെന്നപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.
ആദ്യത്തെ പിരിയഡ് കോമേഴ്‌സ് ക്ലാസ്സിലായിരുന്നു.
പഠിപ്പിക്കുന്നതിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഒന്നുരണ്ടു തെറ്റുകൾ കുട്ടികൾ തന്നെ ചൂണ്ടികാണിച്ചു തന്നു.
ഇതിനിടക്ക് ശരണ്യ ഒരു സംശയം ചോദിക്കാൻ കൈ പൊക്കി.
ഇന്നലെ കണ്ട റീൽസ് ഓർത്തപ്പോൾ ശോഭന ചിരിച്ചുപോയി.
പെട്ടെന്ന് മുഖത്തു ഗൗരവം വരുത്തി ഉത്തരവും പറഞ്ഞുകൊടുത്തു.
ക്ലാസ് കഴിഞ്ഞതും ശോഭന സ്റ്റാഫ് റൂമിലേക്ക് ഓടി..
ആദ്യത്തെ ഇന്റർവെൽ ആയപ്പോൾ ജോമോൻ സ്റ്റാഫ്റൂമിലേക്ക് വന്നു.
ശോഭനക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ മടി തോന്നി, അവൾ മേശമേൽ തുറന്നു വച്ച പുസ്തകത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
” മ്മ് എന്താ. ”
തലകുനിച്ചുകൊണ്ട് വളരെ താഴ്ന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
” ടീച്ചറെ പ്ലീസ്.. എന്റെ ഫോൺ.. ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കില്ല. “