സുഹൈൽ നേരെ വീട്ടിലോട്ടു പോയി.. അവിടെ ചെന്നപ്പോൾ
മാമയും ആന്റിയും മോളും വന്നിട്ടുണ്ട്… അതായതു സീനയുടെ വാപ്പയും ഉമ്മയും അനിയത്തിയും.
മാമയും ആന്റിയും ഉമ്മയും സോഫയിൽ ഇരിന്നു ചർച്ച ആയിരിന്നു.. ഞാൻ ചെന്നപ്പോൾ അവർ ചർച്ച നിർത്തി…
വളരെ ദയനീയ ഭാവത്തോടെആയിരിന്നു മാമയുടെയും ആന്റിയുടെയും നോട്ടം…
നിങ്ങളെന്താ ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ ഇരിക്കുന്നെ…
സുഹൈൽ വലിയ കാരണവരേ പോലെ…
മാമാ ഇപ്പോൾ തന്നെ എല്ലാം അറിഞ്ഞത് നന്നായില്ലേ.. കല്യാണം കഴിഞ്ഞിട്ട് 15 ദിവസം അല്ലേ ആയുള്ളൂ..
എത്രയും വേഗം ഇത് ഒഴിവാക്കി വേറെ കെട്ടിക്കാൻ നോക്ക്..
വെറുതെ ഇരിന്നു ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ല…
മാമ: അതൊക്കെ അങ്ങനെ പെട്ടെന്ന് നടക്കോ.
സുഹൈൽ: അതെന്താ നടക്കാതെ..
മാമ: ഒരു തെളിവ് വേണ്ടേ എല്ലാത്തിനും..പിന്നെയും ഉണ്ടല്ലോ കാര്യങ്ങൾ..
സുഹൈൽ: തെളിവൊക്കെ ഞാൻ തരാം. പിന്നെ കാശും പണ്ടവും ആണങ്കിൽ..
അത് പിന്നീട് ആയാലും ഉണ്ടാക്കാം…
മാമ: നിന്റെ കയ്യിൽ എന്ത് തെളിവാ ഉള്ളത്..
ഉമ്മ എന്റെ നേരെ ദേഷ്യത്തോടെ നോക്കുന്നുണ്ട്..
സുഹൈൽ: സീന എന്തോ വീഡിയോയോ വോയിസ്സോ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ടെന്നു തോന്നുന്നു..
അപ്പോളാണ് ഉമ്മയ്ക്കു ഒരു സമാധാനം ആയതു…
സുഹൈൽ: ഇത് എത്രയും പെട്ടെന്ന് പള്ളിക്കാരെ അറിയിച്ചു ഒഴിവാക്കാൻ നോക്കു…
മാമ: സുബൈതാ.. നീ അല്ലേ ഇവനെ കുറ്റം പറയാറ്.. പക്കൊത ഇല്ലന്ന്…
സുബൈത: ഞാൻ അങ്ങനെയാ വിചാരിച്ചേ ഇപ്പോളല്ലേ മനസ്സിലായെ..
ആന്റി: ഇതൊക്കെ ആവശ്യം വരുമ്പോൾ അല്ലേ എടുക്കുന്നെ.. അല്ലേ സുഹൈലെ