സുഹൈൽ ഒന്ന് ചിരിച്ചു..
മാമ: ഞങ്ങൾ എന്തായലും പോവാണ്… സീന ഇവിടെ തന്നെ നിൽക്കട്ടെ.. പള്ളിയിൽ പോയി കാര്യങ്ങൾ ഒകെ സംസാരിച്ചിട്ട് വരാം..
ആന്റി: ഇക്ക സീനയെയും കൊണ്ട് പോകാം നമുക്കു.. എനിക്ക് എന്തോ ഒരു വിഷമം..
മാമ: എന്നാ ഒരു കാര്യം ചെയ്യ്.. നിങ്ങൾ എല്ലാരും ഇവിടെ നിൽക്കു ഞാൻ പോയി കാര്യങ്ങൾ സെറ്റ് ആകാം…
സുബൈതാ നീ ഇക്കാനെ വിളിച്ചിട്ട് കിട്ടിയോ..
സുബൈദ: ഇല്ല ഇക്കാക്ക..
മാമ: ഞാനും വിളിച്ചിട്ട് കിട്ടുന്നില്ല…
എന്തായാലും നിങ്ങൾ ഇവിടെ നിൽക്കു.. ഞാൻ പോയിട്ട് വരാം..
സുഹൈൽ: ഞാനും വരട്ടെ മാമ..
ആന്റി: നീയും കൂടി ചെല്ല് മോനെ..
സുഹൈൽ : ഉമ്മാ എണ്ണ തേയ്ക്കണ്ടേ… വാ അത് കഴിഞ്ഞിട്ട് പൊക്കോളാം
സുബൈദ: നീ പോയിട്ട് വന്നിട്ടു തേച്ചു തന്നാൽ മതി…
സുഹൈൽ: എന്നാൽ ഞാൻ റൂമിൽ കൊണ്ട് പോയി കിടത്താം..
സുബൈദ: ഇവർ ഒകെ ഉണ്ടല്ലോ.. അവർ എന്നെ പിടിച്ചു ആക്കിക്കോളും…
സുഹൈൽ: നിങ്ങൾ അവിടെ പോയിരിന്നു സംസാരിച്ചോ..
ഉമ്മയെ പിടിച്ചു ബെഡിൽ കിടത്തിയിട്ടു..
ഞാൻ രാത്രി വന്നിട്ടു എണ്ണ പുരട്ടി തരാട്ടോ…
എന്നും പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി..
അപ്പോൾ പുറത്ത്…
മാമ: സുബൈതാ.. മോളുടെ കൈയിൽ എന്ത് തെളിവാണ് ഉള്ളത്…
സുബൈദ: എന്തോ ഉണ്ടെന്നു പറഞ്ഞു ഞാൻ ചോദിച്ചില്ല…
സീന മോളേ.. മാമ അവളെ വിളിച്ചു..
ബാത്‌റൂമിൽ ഇരുന്ന സുഹൈൽ അപ്പോൾ തന്നെ വീഡിയോ എടുത്തു എഡിറ്റ് ചെയ്തു voice മാത്രമാക്കി ഒരു ഭാഗം സീനയ്ക്കു whats ആപ്പ് ചെയ്തു..
സീന വാപ്പയുടെ വിളികേട്ട് കലങ്ങിയ കണ്ണുകളോടെ ഡോറിന്റെ അരികിൽ വന്നു നിന്നു..