പണി 7 [ആനീ]

Posted by

 

​വാതിലിനടുത്ത് ചെന്ന് അവൾ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു:

 

“ആരാത്?”

 

​മറുപടി വന്നില്ല, പകരം വീണ്ടും ബെൽ മുഴങ്ങി. അതോടൊപ്പം ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം വാതിലിനു പുറത്തുനിന്ന് കേട്ടു.

 

​”പോലീസ് ആണ്. ഐ.പി.എസ് ഓഫീസർ നിരഞ്ജൻ. വാതിൽ തുറക്കൂ നക്ഷത്ര.”

 

​ആ പേര് കേട്ടതും നക്ഷത്ര സ്തംഭിച്ചു

 

​നിരഞ്ജൻ എന്ന പേര് കേട്ടതും നക്ഷത്രയുടെ ഉള്ളിലെ ഭയമെല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞുപോയി. വിറയ്ക്കുന്ന കൈകളോടെ അവൾ വാതിൽ വലിച്ചു തുറന്നു. മുന്നിൽ നിൽക്കുന്ന ആ രൂപത്തെ കണ്ടതും ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.

​തന്റെ ഉടലിലെ നനഞ്ഞ ടവ്വൽ പോലും മറന്ന് അവൾ അയാളെ വരിഞ്ഞു മുറുക്കി പൊട്ടിക്കരഞ്ഞു. ആ കാറിലെ പൈശാചികതയും, സാമും കൂട്ടുകാരും ഏൽപ്പിച്ച മുറിവുകളും അവൾക്ക് നൽകിയ ആഘാതം ആ നെഞ്ചിലെ ചൂടിൽ അവൾ ഇറക്കിവെച്ചു.

 

​”എന്റെ ഏട്ടൻ വന്നോ…”

 

അവൾ വിതുമ്പലുകൾക്കിടയിൽ ചോദിച്ചു.

​നിരഞ്ജന്റെ ആ കരുത്തുറ്റ കൈകൾ അവളെ ചേർത്തുപിടിച്ചു. തന്റെ അനിയത്തിയുടെ ഈ അവസ്ഥ കണ്ട് ആ ഐ.പി.എസ് ഓഫീസറുടെ ഉള്ളം പിടഞ്ഞു. നഗരത്തിലെ കുറ്റവാളികളെ വിറപ്പിക്കുന്ന നിരഞ്ജന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞു തുളുമ്പി. നക്ഷത്രയുടെ വിയർപ്പും കണ്ണുനീരും കലർന്ന മുഖം അയാൾ തന്റെ കൈകൾക്കിടയിലെടുത്തു.

 

​അവളുടെ നെറ്റിയിൽ അതിയായ വാത്സല്യത്തോടെ അയാൾ ചുംബിച്ചു.

 

“ഏട്ടൻ വന്നു മോളേ എനിക്കറിയില്ല എന്റെ പെങ്ങളുടെ അവസ്ഥ എന്നാലും ഏട്ടൻ ഒരു കാര്യം പറയാം … പേടിക്കണ്ട. നിന്നെ തൊട്ട ഒരുത്തനും ഇനി ഈ ഭൂമിയിൽ ഉണ്ടാവില്ല പക്ഷെ ഏട്ടൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മോള് ഉത്തരം തരണം .”

Leave a Reply

Your email address will not be published. Required fields are marked *