ഈ കെട്ടിടവും “ദൈവങ്ങൾക്ക് ഇടയിൽ” എന്ന കുറിപ്പും തമ്മിൽ ബന്ധമുണ്ടോ? സാം, അനന്തു, നാസർ എന്നിവർക്ക് ഈ സ്ഥലവുമായി എന്ത് ബന്ധം? ഒരുപക്ഷേ 30 വർഷം മുമ്പ് ഇവിടെ നടന്ന ഏതോ ക്രൂരതയുടെ ബാക്കിപത്രമാണോ ഇന്നത്തെ ഈ രതിയും മരണവും?
നിരഞ്ജന്റെ ഉള്ളിൽ ഒരു കുറ്റാന്വേഷകന്റെ ആകാംക്ഷ ജ്വലിച്ചു. അയാൾക്ക് ഇപ്പോൾ തന്നെ ആ തകർന്ന കെട്ടിടത്തിനുള്ളിലേക്ക് പോകണമെന്നുണ്ട്. എന്നാൽ, മുറിയിൽ നക്ഷത്ര തനിച്ചാണ്. അവളെ ഈ അവസ്ഥയിൽ വിട്ടുപോകുന്നത് അപകടമാണെന്ന് അവനറിയാം.
അയാൾ പതുക്കെ താഴേക്ക് ഇറങ്ങി…. വരുമ്പോൾ, അവന്റെ ഫോണിൽ ഒരു സന്ദേശം വന്നു. അത് ഫോറൻസിക് ലാബിൽ നിന്നായിരുന്നു:
”സർ, ആ ആപ്പിൾ കഷ്ണത്തിൽ കണ്ടെത്തിയ ഉമിനീരിന്റെ ഡിഎൻഎ (DNA) സാമ്പിൾ, 10 വർഷം മുമ്പ് നടന്ന ഒരു പഴയ കേസ് ഫയലിലെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നുണ്ട് !”
നിരഞ്ജൻ സ്തംഭിച്ചു പോയി.
തുടരും……..