ഹരി ഞെട്ടിപ്പോയി.
“അപ്പോൾ ഇതൊരു കൃത്യമായ പ്ലാൻ ആണ് സർ. ആരോ ഇവർക്ക് ആ ആപ്പിൾ മനഃപൂർവ്വം നൽകിയതാണ്!”
ഡോക്ടർ ചെറുതായി ചിന്തിച്ചു വിറങ്ങലിച്ചു നിൽക്കുന്ന ഹരിയെയും വിഷ്ണുവിനെയും നോക്കി അയാൾ തന്റെ നിഗമനം തുടർന്നു. ഒരു ഡോക്ടർ എന്നതിലുപരി ഒരു മനുഷ്യ മനഃശാസ്ത്രജ്ഞന്റെ ഗൗരവം ആ വാക്കുകളിലുണ്ടായിരുന്നു.
”ഹരി, ആ ആപ്പിൾ ഇവർക്ക് ആരോ നിർബന്ധിച്ചു നൽകിയതാണെന്ന് എനിക്ക് തോന്നുന്നില്ല. അവർ അത് സ്വയം കഴിച്ചതാകാം. എന്തുകൊണ്ടെന്നാൽ, ആ പെണ്ണ്… അവൾ അത്രയ്ക്കും സുന്ദരിയും അവർ എന്നും കൊതിക്കുന്ന ഒരു കാമരൂപിയും ആയിരുന്നിരിക്കണം. അവളുടെ സൗന്ദര്യത്തിൽ മയങ്ങി, അവൾ നീട്ടിയ ആപ്പിൾ അവർ ഒട്ടും സംശയിക്കാതെ കഴിച്ചു കാണും. അവരുടെ മനസ്സിലെ അടങ്ങാത്ത രതിദേവതയായിരിക്കണം അവൾ.”
ഡോക്ടർ ഒരു നിമിഷം നിർത്തി വിഷ്ണുവിന്റെയും കിരണിന്റെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
”എനിക്ക് ഉറപ്പുണ്ട് ഹരി, ആ പെണ്ണ് ഒരിക്കലും ഒരു വേശ്യയാകില്ല. ഇവർ എന്നും കാണുന്ന, ആഗ്രഹിക്കുന്ന, ഇവരെ അടുത്തറിയാവുന്ന ഏതോ ഒരു സുന്ദരിയാണവൾ. ഒരു പക്ഷേ ഇവരുടെ കൂട്ടുകാരിയോ അയൽക്കാരിയോ ആയിരിക്കാം. ആ സുന്ദരി തന്നെ ഒരുക്കിയ ഒരു മരണക്കെണിയായിരുന്നു ആ രതിനിമിഷങ്ങൾ.”
ഡോക്ടറുടെ ആ വാക്കുകൾ കേട്ടതും വിഷ്ണുവും കിരണും ഒരേപോലെ ഞെട്ടിപ്പോയി. അവരുടെ ഉള്ളിൽ ഒരു തീപ്പൊരി പടർന്നു. കാരണം, ആ ‘സുന്ദരി’ മറ്റാരുമല്ല തങ്ങളുടെ പ്രിയപ്പെട്ട നക്ഷത്രയാണെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ അവൾ ഇത്തരമൊരു കൊലയാളി ആകുമോ?