നഗരത്തിലെ ആ പഴയ മോർച്ചറിക്ക് മുന്നിൽ കനത്ത നിശബ്ദതയായിരുന്നു. എസ്.ഐ. ഹരി അക്ഷമനായി കാത്തിരിക്കുമ്പോഴാണ് വിഷ്ണുവും കിരണും അങ്ങോട്ട് പാഞ്ഞെത്തിയത്.
അവരുടെ മുഖങ്ങളിൽ ഭയവും വല്ലാത്തൊരു കുറ്റബോധവും നിഴലിച്ചിരുന്നു. വിഷ്ണു ഹരിയുടെ അടുത്ത സുഹൃത്തായതുകൊണ്ട് തന്നെ, അവിടെയുണ്ടായിരുന്ന പോലീസുകാർ അവരെ തടഞ്ഞില്ല.
”ഹരി… അവർ… അവർക്ക് എന്തുപറ്റി?”
വിഷ്ണു വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.
ഹരി ഒന്നും മിണ്ടിയില്ല. പകരം, പോസ്റ്റ്‌മോർട്ടം ടേബിളിനടുത്തേക്ക് അവരെ നയിച്ചു. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ അവർ മൂന്നുപേരും അകത്തേക്ക് കയറി.
ടേബിളിൽ മൂന്ന് ശവങ്ങൾ തുണികൊണ്ട് മൂടാതെ കിടത്തിയിരിക്കുന്നു. സാം, അനന്തു, നാസർ. ആ കാറിനുള്ളിൽ അവർ എങ്ങനെയാണോ നഗ്നരായി കിടന്നത്, അതേ അവസ്ഥയിൽ തന്നെയായിരുന്നു അവിടെയും. അവർ മൂന്നുപേരുടെയും മുഖങ്ങൾ വിളറി വെളുത്തിരുന്നു.
തന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ചേതനയറ്റ ശരീരങ്ങൾ ആ തണുത്ത ടേബിളിൽ കിടക്കുന്നത് കണ്ടപ്പോൾ കിരണിന് പിടിച്ചുനിൽക്കാനായില്ല. അവൻ വാവിട്ട് വിതുമ്പിപ്പോയി. മണിക്കൂറുകൾക്ക് മുൻപ് വരെ നക്ഷത്രയുടെ ഉടലിൽ ആടിത്തിമിർത്തിരുന്ന ആ ശരീരങ്ങൾ ഇപ്പോൾ വെറും മാംസപിണ്ഡങ്ങൾ മാത്രമാണ്
. “ഇതെങ്ങനെ സംഭവിച്ചു ഹരി? ഇവന്മാർക്ക് ഒരു അസുഖവും ഇല്ലായിരുന്നല്ലോ!”
കിരൺ ചെറുതായി വിതുമ്പി ചോദിച്ചു…
.
വിഷ്ണു ആ മൃതദേഹങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി. ശരീരത്തിൽ ഒരു പോറൽ പോലുമില്ല. പക്ഷേ, അവന്മാരുടെ മുഖത്ത് ഇപ്പോഴും ഏതോ വന്യമായ സുഖത്തിന്റെയോ അതോ മരണഭയത്തിന്റെയോ ഒരു ഭാവം ബാക്കിയുണ്ട്. ജാഫർ പറഞ്ഞ ആ ആർട്ടിസ്റ്റ് വരച്ച രൂപം വിഷ്ണുവിന്റെ ഓർമ്മയിൽ വന്നു. ആ രൂപമാണോ ഇവരെ ഇങ്ങനെയൊരവസ്ഥയിൽ എത്തിച്ചത്?