എന്റെ നിയന്ത്രണം വിട്ടു. ഞാൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു…
“ഒന്ന് നിർത്ത് മൈരോളേ…”
എന്നവാക്കുകൾ മനസ്സിൽ ചിന്തിച്ചതും എന്റെ വായയിൽ ഒരു കൈ ശക്തിയായി അമർന്നു!
നോക്കുമ്പോൾ നിധി!
എന്റെ മനസ്സിൽ ഉദിച്ച തെറി അവൾ അതേപോലെ വായിച്ചെടുത്തിരിക്കുന്നു…
എന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി.
‘അടങ്ങടാ…’ എന്ന് അവളുടെ കണ്ണുകൾ എന്നോട് ആജ്ഞാപിക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിൽ ഒരു അപേക്ഷയും ശാസനയുമുണ്ടായിരുന്നു.
അവളുടെ ആ നോട്ടം കണ്ടതും ഞാൻ പതിയേ ശാന്തനായി. ഇനി ഞാൻ വായ തുറക്കില്ല എന്ന് ഉറപ്പായപ്പോൾ, അവൾ സാവധാനം എന്റെ വായയിൽ നിന്നും കൈകൾ അയച്ചു.
സച്ചിന്റെയും കൃതികയുടെയും വഴക്ക് അവിടെ അവസാനിച്ചു.
മുറിയിൽ വീണ്ടും മൗനം തളംകെട്ടി.
ആ നിശബ്ദതയിലേക്കാണ് നിധിയുടെ ശബ്ദം ഉയർന്നത്. ഇത്തവണ അവളുടെ സ്വരത്തിൽ ദേഷ്യമല്ല, മറിച്ച് വല്ലാത്തൊരു നിസ്സഹായാവസ്ഥയായിരുന്നു നിറഞ്ഞുനിന്നിരുന്നത്.
“നിങ്ങൾ എല്ലാവരും ഒന്ന് കേൾക്ക്…”
അവൾ എല്ലാവരെയും മാറി മാറി നോക്കി.
“ഇതിന് മുൻപ് നടന്ന ഒരു ലൂപ്പിലും ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല… കാര്യങ്ങൾ കൈവിട്ടുപോവുകയാണ്. എനിക്കും ആമിക്കും അറിയാവുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ നിങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്… അതെല്ലാം നിങ്ങൾ മനസ്സിലാക്കിയിട്ടുമുണ്ടാവാം…പക്ഷേ… ഞങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങൾക്ക് അറിയാമെന്ന് എനിക്കുറപ്പുണ്ട്. അത് ഞങ്ങളിൽ നിന്നും മറച്ചുവെക്കരുത്. ദയവ് ചെയ്ത് അറിയാവുന്നതൊക്കെ ഒന്ന് തുറന്നു പറഞ്ഞുതരണം. അല്ലാതെ… ഓരോന്നായി നിങ്ങളുടെ മനസ്സ് വായിച്ച് മനസ്സിലാക്കാൻ എനിക്ക് ഇടവരുത്തരുത്… പ്ലീസ്…”