ആമിയെ നോക്കിയപ്പോൾ അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.
വേറെ വഴിയില്ല… ഞാൻ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
എന്നാൽ എന്റെ ഉദ്ദേശം മനസ്സിലാക്കിയതുകൊണ്ടാവണം, ആമി എന്നെ അതിന് അനുവദിച്ചില്ല. പാതി എഴുന്നേറ്റ എന്റെ തോളിൽ പിടിച്ച് സീറ്റിലേക്ക് തന്നെ അമർത്തിയിരുത്തിക്കൊണ്ട്, ഒരു അവകാശിയെന്നോണം അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നു.
ഡോർ വലിച്ചടച്ച്, അവൾ എന്റെ നെഞ്ചിലേക്ക് ചാരി. മടിയിലേക്ക് ഒന്നുകൂടി ശരീരം അമർത്തി, തികഞ്ഞ അവകാശത്തോടെ അവൾ ഇരുന്നു.
അവളുടെ മുടിയിലെ സുഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചതും ഞാനൊന്ന് ശ്വാസം വലിച്ച് വിട്ടു….
മുന്നിലെ റിയർ വ്യൂ മിററിലൂടെ ഇതൊക്കെ കണ്ട് കണ്ണുരുട്ടി ഇരിക്കുകയായിരുന്നു നിധി.
പക്ഷേ ആമിക്ക് ഒരു കുലുക്കവുമില്ല. നിധിയുടെ ആ നോട്ടം കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൾ പറഞ്ഞു
”എടുക്ക്… പോവാം…”
ആമിയുടെ ആ ഓർഡർ കേട്ടതും നിധി അവളെ ഒന്ന് ഇരുത്തി നോക്കി. പിന്നെ ഒന്നും നോക്കിയില്ല, ഗിയർ ഇട്ട് ആക്സിലറേറ്ററിൽ ഒരൊറ്റ ചവിട്ട്!
റോക്കറ്റ് വിട്ടതുപോലെ വണ്ടി മുന്നോട്ട് കുതിച്ചു.തല പിന്നിലെ സീറ്റിലേക്ക് അടിച്ചുകയറിപ്പോയ അവസ്ഥ.
ആ കുതിപ്പിൽ, സീറ്റിൽ ബോധം കെട്ടുറങ്ങിയിരുന്ന റോസും കൃതികയും നൂറേ നൂറ്റിപ്പത്തിൽ ഞെട്ടിയുണർന്നു….
ഐഷു ചേച്ചിയുടെ കയ്യിൽ നിന്നും തലക്കൊരു കൊട്ട് കിട്ടിയപ്പോഴാണ് നിധിയുടെ ബോധം തെളിഞ്ഞത്…