നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

Posted by

​നേരെ സച്ചിന്റെ അടുത്തേക്ക് ചെന്ന് ഞാൻ അവന് നേരെ കൈ നീട്ടി.

 

​”എടാ… ആ ബൈക്കിന്റെ കീ ഇങ്ങെടുത്തേ…”

 

​ക്ഷീണിച്ച കണ്ണുകളോടെ അവൻ എന്നെ തലയുയർത്തി നോക്കി.

 

​”എന്തിനാടാ…?”

 

​”ഇവരെ ഇനിയും ഇവിടെ ഇരുത്തുന്നത് ശരിയല്ല… ഞാൻ ഇവരെ രണ്ടുപേരെയും വീട്ടിലൊന്ന് കൊണ്ടാക്കി വരാം…”

 

​ഉറങ്ങി വീഴാറായ റോസിനെയും കൃതികയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

​അവൻ ഒന്ന് ആലോചിച്ചു. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.

 

​”വേണ്ട… നീ ഒറ്റയ്ക്ക് പോകണ്ട. നമുക്ക് എല്ലാവർക്കും കൂടി പോകാം. ഇനി ആരും തനിച്ച് നിൽക്കണ്ട…”

 

​അവന്റെ ആ തീരുമാനത്തിന് ഞാൻ എതിരഭിപ്രായം പറഞ്ഞില്ല.

 

​ക്ഷീണം വകവെക്കാതെ എല്ലാവരും അവിടെ നിന്നും എഴുന്നേറ്റു….

 

​”നിങ്ങൾ കാറിൽ കയറിക്കോ… ഞാനും രാഹുലും ബൈക്കിൽ വരാം.”

 

​സച്ചിൻ കീ കയ്യിലെടുത്ത് രാഹുലിനെ വിളിച്ച് ബൈക്കിന്റെ അടുത്തേക്ക് നടന്നു.

 

​നിധി ഡ്രൈവിംഗ് സീറ്റിലേക്കും, ഐഷു ചേച്ചി തൊട്ടടുത്ത സീറ്റിലേക്കും കയറി.

​പിൻസീറ്റിൽ ആദ്യം കൃതികയും റോസും കയറി. ഒരല്പം പ്രയാസപ്പെട്ടാണെങ്കിലും അവർക്ക് അരികിലായി ഞാനും ഇരുന്നു.

 

ഇരുന്നു കഴിഞ്ഞപ്പോഴാണ്, ഡോറിന് വെളിയിൽ നിൽക്കുന്ന ആമിയെ ഞാൻ ശ്രദ്ധിച്ചത്.

 

​സീറ്റ് ഫുള്ളാണ്.

 

റോസോ കൃതികയോ പരസ്പരം മടിയിൽ ഇരുന്നാൽ ആമിക്കുള്ള സ്ഥലം ഒപ്പിക്കാമായിരുന്നു.

 

​ഞാൻ അവരെ ഒന്ന് നോക്കി.

 

​രക്ഷയില്ല… സീറ്റിലേക്ക് ചാരി, ബോധം പോയതുപോലെയുള്ള ആ കിടപ്പ് കണ്ടപ്പോൾത്തന്നെ എന്റെ ആ ആഗ്രഹം ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു. അവരെ വിളിച്ചുണർത്തുന്നത് ഇപ്പോൾ പാപമാണ്.

Leave a Reply

Your email address will not be published. Required fields are marked *