നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

Posted by

 

​”എല്ലാവരും ഒന്ന് നിന്നേ…”

 

​നടന്നുകൊണ്ടിരുന്ന ഞങ്ങളെല്ലാവരും ആ വിളി കേട്ട് ഒരേപോലെ നിന്നു.

 

ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു.

 

​”ഇപ്പോൾ ഞാനൊന്നും ചോദിക്കാൻ നിൽക്കുന്നില്ല പക്ഷേ, നാളെ രാവിലെ എനിക്ക് നിങ്ങളെ എല്ലാവരെയും ഒന്ന് കാണണം. നടന്ന സംഭവങ്ങൾക്കൊക്കെ ഉത്തരം തരണം. ആരും മുങ്ങാൻ നിൽക്കണ്ട… കേട്ടല്ലോ?”

 

​അതൊരു അപേക്ഷയായിരുന്നില്ല, മറിച്ച് ഒരു ഭീഷണി പോലെയാണ് എനിക്ക് തോന്നിയത്. ചേച്ചിയുടെ ആ നിൽപ്പ് കണ്ടപ്പോൾ മറുത്തൊന്നും പറയാൻ ആർക്കും ധൈര്യം വന്നില്ല.

 

​ഒരുവിധം തലയാട്ടി സമ്മതിച്ച ശേഷം ഞാൻ കോണിപ്പടികൾ കയറി മുകളിലേക്ക് നടന്നു.

 

എന്റെ തൊട്ടുപിന്നാലെ നിഴലുപോലെ ആമിയും നിധിയും ഉണ്ടായിരുന്നു.

 

​മുകളിലെത്തി, എന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നും നിധിയുടെ വിളി വന്നു.

 

“എടാ…”

 

​വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി.

 

​ഇത്തവണ അവളുടെ മുഖത്ത് നേരത്തെയുണ്ടായിരുന്ന ഗൗരവമില്ല.

 

​”നീ ഇന്ന്… ഞങ്ങളുടെ കൂടെ കിടക്കുമോ?”

 

​ആ ചോദ്യത്തിലേ നിസ്സാഹായത കണ്ടപ്പോൾ എനിക്കൊരു കാര്യമുറപ്പായി. ഞാൻ വീണ്ടും ഒന്നും പറയാതെ പോവുമോ എന്ന ഭയമാണ് രണ്ടിനും…

 

​മറുപടിയൊന്നും പറയാതെ, ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും വകഞ്ഞുമാറ്റി ഞാൻ നേരെ നിധിയുടെ മുറിയിലേക്ക് കയറി.

 

​പഞ്ഞിപോലുള്ള ആ വലിയ മെത്ത കണ്ടതും, ഞാൻ അതിലേക്ക് കമഴ്ന്നടിച്ചു വീണു.

Leave a Reply

Your email address will not be published. Required fields are marked *