ഇതിനിടയിൽ 2 വർഷം കഴിഞ്ഞപ്പോൾ അജുവും പുതിയൊരു ജോലിയുമായി മാറുന്നു. ക്രമേണ ജോലി മാറി മാറി സമീറയുള്ള നാട്ടിലെത്തുന്നു. രണ്ടു സ്ഥലത്താണെങ്കിലും ഇടയ്ക്കിടയ്ക്ക് കാണുകയും, ഫോണിലൂടെ ദിനവും ഒരുപാട് നേരം പങ്കിടുകയും ചെയ്യുന്നു. ഈ സമയം ഐഷു 2 വയസ്സായ കുഞ്ഞിനേയും കൊണ്ട് ഡിവോഴ്‌സ് ആയി തിരികെ വീട്ടിൽ എത്തുന്നു.
നാട്ടിൽ എത്തുന്ന അജുവും, സമീറയും ഐഷുവിനെ കാണുന്നുണ്ട്. പതിയെ ഐഷുവും അജുവും തമ്മിൽ വീണ്ടും സംസാരിച്ചു തുടങ്ങുന്നു. തിരികെ ജോലിക്ക് പോകുമ്പോഴേക്കും ഐഷു പഴയ പോലെ അജുവുമായി അടുത്തിരുന്നു in a goodway 😇.
പക്ഷേ അജുവിന്റെ insta പോസ്റ്റുകളിൽ ഐഷുവിന്റെ സാന്നിധ്യം കാണുന്ന സമീറ ഭീകരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും അവനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഭീഷണികളിൽ അജുവിന് പേടിയില്ലെങ്കിലും സമീറ അവസാനം സ്വയം ജീവിതം അവസാനിപ്പിച്ചാലോ എന്നുള്ള തോന്നലിൽ, അവന് അവളോടുള്ള കരുതലിൽ വീണ്ടും ഐഷുവും ആയുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നു.
ഇങ്ങനെ ഉള്ള അവസ്ഥയിൽ നിന്നുള്ള ഒരു കളിക്കിടയിൽ നിന്നാണ് കഥ തുടങ്ങിയത്. ഭാവി എന്താകുമെന്ന് അറിയാതെ മുന്നിലേക്ക് പകച്ചു നോക്കുന്ന കഥാപാത്രങ്ങളെ കാണിച്ചു കൊണ്ട് അവസാനിപ്പിക്കണം എന്നാണ് കഥ തുടങ്ങിയപ്പോൾ വിചാരിച്ചത് ഇപ്പോൾ അത് വേറെ പല വഴിക്കും പോയി. ഇനി പോയ വഴി പോകാനേ പറ്റൂ. ഇപ്പോഴത്തെ കഥയിലെ അജു നല്ലൊരു വില്ലൻ കഥാപാത്രമാണ്. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ കുറച്ചു വില്ലത്തരം കുറവുണ്ടെന്ന് മാത്രം.അപ്പോൾ മോശക്കാരനായ അജുവിന്റെ മോശം കഥകൾ പറഞ്ഞു ഞാനീ കഥ തുടർന്നെഴുതാൻ ശ്രമിക്കാം.