സ്വന്തം ഭാര്യപോലും അയാളെ ഇട്ടിട്ടുപോയി മകളുടെ കൂടെ വിദേശത്ത് സെറ്റിലായി.ഹാരിസ് സാർ ഒഴിച്ചു ബാക്കി മൂന്നുപേരും സ്വത്തുകൾ വേണമെന്ന് പറഞ്ഞു കോടതിൽ കേസ്. അവസാനം 18 വയസുള്ള ഒരുത്തനെ പിടിച്ചു തന്റെ സ്വത്തുകൾക്ക് അവകാശിയാക്കി. കോടികൾ മൂല്യമുള്ള ബിസ്നസ് നമ്മടെ ചെക്കന്റെ പേരിൽ.
പ്ലസ് ടു വെക്കേഷൻ കഴിഞ്ഞു എബി തിരിച്ചു ഇങ്ങോട്ട് വന്നിട്ടില്ല.പിന്നെ ഇപ്പോളാണ് ഒരു ഭ്രാന്ത് പോലെ പഠിക്കണം എന്നു പറഞ്ഞു തിരിച്ചു വന്നത്.
“വലിയവീട്ടിൽ കുടുംബത്തെ കുറച്ചു ചേട്ടനും കൂടുതൽ അറിയാമോ “.ടിറ്റോയുടെ അപ്പൻ പറഞ്ഞത് വെച്ച് നിസാരകാരല്ലേ വലിയവീട്ടിൽ കുടുംബം.
അവന്റെ അപ്പാപ്പനെ ഞാൻ ഒരു തവണ കണ്ടിട്ടുള്ളു.പിന്നെ അവനോടും ഇതൊന്നും ചോദിക്കാൻ നിൽക്കല്ലേ.
“അതെന്നാ”.അലക്സ് ചാടികയറി അതിന്റെ ഇടയിൽ.
ലൂക്കച്ചനും എബിയും തമ്മിൽ ഒരു വയസ്സിന്റെ ഇല്പം മാത്രമേയുള്ളും.
എബി കള്ളം പറയും അവന്റെ വയസ്സിന്റെ കാര്യത്തിൽ പിന്നെ പെണ്ണുങ്ങളോടും നല്ല രീതിയിൽ കള്ളം മാത്രമേ പറയും.
ലൂക്കാച്ചൻ പ്ലസ്വണിൽ സയൻസ് ആയിരുന്നു.എബി കോമേഴ്‌സ്.
നിന്നക് ഫുൾ a+ കിട്ടിയത് കോമേഴ്‌സ് ആയതു കൊണ്ടാണെന്നു പറഞ്ഞത്തിന്റെ പേരിൽ കിട്ടിയ സർട്ടിഫിക്കറ്റും ക്യാൻസൽ ചെയ്തു രണ്ടാമത് സയൻസ് എടുത്തു പഠിച്ച മുതലാണ്.
അങ്ങനെയാണ് ഞങ്ങൾ ഒരെ ക്ലാസ്സിൽ വന്നത്.
നീയൊക്കെ ഇപ്പോൾ പഠിക്കൻ പോകുന്ന സബ്ജെക്ട് മുഴുവൻ അവനും കണ്ണപാഠമായിരിക്കും.
“ചേട്ടൻ ചുമ്മാ തള്ളേലെ”.ഷാഹിറിന്റെ വായിൽ നിന്നും സ്വാഭാവികമായി വന്നു പോയതാണ്.