Curious case 3 [Willie Beamen]

Posted by

ഓടിവന്നു നെൽസന്റെ നെഞ്ചിൽ ചവിട്ടി വിഴുതി തന്റെ തോളിൽ തട്ടി ഒന്നുമില്ലെന്ന് പറഞ്ഞ ഷഹറിനെ വാ പൊളിച്ചു നോക്കി നിൽക്കാനേ ടിറ്റോയ്ക്കും കഴിഞ്ഞുള്ളു.

കോളേജിലേക്ക് അലക്സ്സിന്റെ ബൈക്കിൽ ലെഫ്റ്റ് അടിച്ചു വന്ന ഉണ്ണിക്കും ആ പ്രശ്നത്തിന്റെ ഇടയിലേക്ക് കയറേണ്ടി വന്നു.

ചുവന്ന പൂക്കൾ വിരിച്ചു നിൽക്കുന്ന ബോഗൻ വില്ലയുടെ താഴ്വയുള്ള ബോർഡ് വായിച്ചു കൊണ്ട് “SN കോളേജ് “.ഞാൻ മുഖത്തെ സൺഗ്ലാസ് ഊരിമാറ്റി.

കോളേജിലേക്ക് കാലുയെടുത്തു വെച്ചതും പരിചയം തോന്നിയാ രണ്ടു മുഖങ്ങൾ കണ്ടുകൊണ്ടാണ് ആ തല്ലുകുട്ടത്തിലേക്ക് ഞാൻ ഓടിച്ചെന്നു കേറുന്നത്.

“അണ്ണാ വിട്ടേക്കൂ”.ഉണ്ണിയുടെ കഴുത്തിൽ പിടിച്ചുയിരിക്കുന്ന നെൽസന്റെ കൈവിടുവിച്ചു ഞാൻ പറഞ്ഞു നോക്കി.

എവടെ.”നി ആരാടാ “.അതിന്റെ ഇടയിൽ സന്ദീപ്പും എന്റെ കഴുത്തിലും കേറി പിടിച്ചു.

“കൂട്ടുകാരാ ഞങ്ങൾ പൊക്കോളാം”.നല്ല വേദന തോന്നിയെങ്കിലും പ്രശ്നം വ്യക്തമായി അറിയാത്തതു കൊണ്ടും എന്റെ കഴുത്തിൽ കുത്തിപിടിച്ചുയിരിക്കുന്നവന്റെ മുഖത്തു നോക്കി ചിരിച്ചു ഞാൻ കൊണ്ട് പറഞ്ഞു.

അടുത്ത നിമിഷം എന്റെ പിറകിൽ നിന്നും നടുവിനിട്ട് ഒരു ചാവിടും കൂടെ കിട്ടി ഇഷന്റെ വക.

പ്രശ്നം ഉണ്ടാകാതെ നോക്കുബോൾ.

ബാലൻസ് കിട്ടാതെ നിലത്തു വിഴുമുന്നേ കൈകുത്തി വേഗത്തിൽ തിരിഞ്ഞു ഞാൻ.

എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്ന ഇഷന്റെ മുഖം കണ്ടും അത്രയും സമയത്തെ ദേഷ്യം ഓക്കേ മാറ്റിവെച്ചു എന്നിക് പിന്നെ ഭ്രാന്ത് പിടികുകയായിരുന്നു.

എന്റെ നേരെ ഒരു കൈ ഉയർന്നു വന്നതു നല്ല ഓർമയുണ്ട്.കൈവിശി വലത്തേ കവിള് പൊളിച്ചു ഒരെണ്ണം ഞാൻ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *