മണിക്കുട്ടൻ പറഞ്ഞു.. അത് ശരിയാവില്ല ചേട്ടാ ഹോസ്പിറ്റലിൽ പോകാം ഇപ്പോളത്തെ പനി പേടിക്കണം . സുലേഖ പറഞ്ഞു.. ഓ ഇത് കാലാവസ്ഥ ചേഞ്ച് ആയത് കൊണ്ടാടി.. അതൊക്കെ മാറും ഒന്ന് ആവി പിടിച്ചാൽ മതി മണിക്കുട്ടൻ പറഞ്ഞു.. എന്നാ എന്തേലും ചെയ്യൂ സുലേഖ അത് ഇഷ്ടപെടാതെ പറഞ്ഞു..
തുണി കടയിൽ വണ്ടി നിർത്തി ഗോപുവും സുലേഖയും മണിക്കൂട്ടനും ഇറങ്ങി.. നീ ഇരിക്കു അഞ്ചു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു മണിക്കുട്ടൻ സുലേഖയെ കൂട്ടി തുണി കടയിൽ കയറി പോയി..
ഗോപു വണ്ടിയിൽ ഇരുന്നു.. കുറച്ചു നേരം കഴിഞ്ഞു മണിക്കുട്ടൻ ഇറങ്ങി വന്നു.. വണ്ടിയിൽ കയറി.. ഹോ നിക്കാൻ പറ്റില്ലടാ.. ഒടുക്കത്തെ തണുപ്പ് ആ കടയിൽ.. മണിക്കുട്ടൻ പറഞ്ഞു.. Ac ഫുൾ ഓട്ടം…
വണ്ടിയിൽ കയറി നെറ്റിക്ക് കയ്യും വെച്ചു കൊണ്ട് അവൻ ഓട്ടോയിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞു സുലേഖ കയ്യിൽ കുറച്ചു കവറുകളും കൊണ്ട് പുറത്തേക്ക് വരുന്നതു ഗോപു കണ്ടു ഓട്ടോയിൽ നിന്ന് ഇറങ്ങി അവൻ വെളിയിൽ നിന്..
ഇറങ്ങി അവന്റെ നേരെ നടന്നു വരുന്ന സുലേഖയെ കണ്ടപ്പോ അവൻ കയ്യിൽ ഇരുന്ന ഫോണിൽ വീഡിയോ റെക്കോർഡ് ഓണാക്കി ഷർട്ട് പോക്കറ്റിൽ ഇട്ടു..
ദാ ഇതൊന്ന് അകത്തു വെച്ചേ.. ഞാൻ പോയി മരുന്ന് വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞു സുലേഖ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു പോയി തൊട്ട് അരുകിൽ തന്നെയാണ് കട..
സാധനം ഒക്കെ സീറ്റിൽ വെച്ച് ഗോപു നോക്കിയപ്പോ മണിക്കുട്ടൻ കണ്ണും അടച്ചു കിടക്കുവാ.. അവൻ ഫോൺ എടുത്തു റെക്കോർഡ് ഓഫ് ചെയ്തു ഓട്ടോയിൽ ഇരുന്നു..
അപ്പൊ ആണ് സുലേഖ ഗോപുനെ കൈ കാണിച്ചത്.. അവൻ എന്താ എന്ന് ചോദിച്ചപ്പോ മണിക്കുട്ടന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി വരാൻ അവൾ ആംഗ്യം കാണിച്ച് കൊടുത്തു..