___________________________
രാവിലെ എസ്റ്റേറ്റിലേക്ക് വന്നിട്ടുപോയാൽ പിന്നെ താത്താ അവിടേക്ക് വരാറില്ല….
വീണ്ടുമൊന്നു കാണാൻ അതിയായ ആഗ്രഹം ഉള്ളിൽ തോന്നിയെങ്കിലും ഇന്നത്തെ രാത്രിയോർത്തു വൈകിട്ട് അഞ്ചുമണി വരെ പിടിച്ചുനിന്നത് എങ്ങനെയാണെന്ന് അനീഷിന് മാത്രമേ അറിയൂ.
ഇന്നത്തെ ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തിയ അവൻ ആദ്യം നോക്കിയത് നജ്മ താത്താ പുറത്തെവിടെയെങ്കിലും ഉണ്ടോ എന്നായിരുന്നു.
മുൻവാതിൽ അടഞ്ഞു കിടക്കുന്ന കണ്ടതും അനീഷിന്റെ ഉള്ളിൽ നിരാശപടർന്നു…….
കോണിപ്പടികൾ കയറി മുറിയിലെത്തിയ അവൻ ആദ്യമൊന്നു കുളിച്ചു. രാത്രി ഒന്പതുമണി കഴിഞ്ഞാൽ വീട്ടിലെ ലൈറ്റുകളും ഓഫ് ചെയ്തു താത്തായും മരുമകളും ഉറങ്ങുമെന്നു അറിയാമായിരുന്ന അനീഷ് അവന്റെ ജോലികൾ എല്ലാം വളരെ വേഗത്തിൽ തന്നെ തീർക്കാൻ തുടങ്ങി.
അതിൽ ആദ്യത്തെ പരിപാടി ആഹാരം കഴിക്കുക എന്നതായിരുന്നു…..
സമയം ആറുമണി ആയെങ്കിലും നല്ലപോലെ ഇരുട്ടും അതിന്റെകൂടെ മഞ്ഞും വീണുതുടങ്ങിരുന്നു പുറത്ത്.
ഒരു കൈലിയും ഷിർട്ടുമൊക്കെ ഇട്ടു മുറിയുംപൂട്ടി താഴേക്കിറങ്ങുമ്പോൾ താത്താടെ വീടിന്റെ വാതിൽ തുറന്നിരുന്നു. പക്ഷെ, ആരെയും പുറത്തെങ്ങും കാണാത്തതുകൊണ്ട് തന്നെ കൂടുതൽ നേരം നിന്ന് സമയം കളയാതെ അനീഷ് താഴ്ചയിലേക്കിറങ്ങി.
നിമിഷങ്ങൾ നീങ്ങി………………
അവൻ ഭക്ഷണം കഴിക്കാൻ പോകുന്നത്
ഹാളിൽ ഇരുന്നു ചായകുടിച്ചുകൊണ്ടിരുന്ന നജ്മ ശ്രദ്ധിച്ചിരുന്നു. പുറത്തിറങ്ങി അവനുമായി സംസാരിക്കാൻ മനസും ശരീരവും വല്ലാതെ കൊതിച്ചെങ്കിലും കൂടെ മരുമകൾ ആസിയായും ഉണ്ടായിരുന്നതുകൊണ്ട് കൂടുതൽ ആവേശം കാണിച്ചു സംശയം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ അകലം പാലിച്ചത്.