ഇപ്പോഴും താത്താടെ മുറ്റമടി തീർന്നിട്ടില്ലായിരുന്നു….
ഇവിടെ പുതിയ വീട്പണിയും മുൻപും അനീഷ് താമസിക്കുന്ന ഈ കെട്ടിടം ഇവിട തന്നെ ഉണ്ടായിരുന്നു. കടമുറികൾപോലെ രണ്ടു നിലകളിലായി നീളത്തിൽ പണിതിട്ടിരുന്നത് ഏലവും കുരുമുളകളുമൊക്കെ സ്റ്റോക്ക് ചെയ്യാൻ വേണ്ടി ആയിരുന്നു.
പക്ഷെ, ഇപ്പോൾ മുകളിൽ അനീഷിന്റെ താമസസ്ഥലമാണ്.
താഴെനിന്ന് മേലേക്ക് തടികൾ കൊണ്ടുണ്ടാക്കിയ കോണിപ്പടി ഇറങ്ങിവരുന്ന ശബ്ദം കേട്ടതും നജ്മ നിവർന്നുനിന്നുകൊണ്ടു അങ്ങോടൊന്നു നോക്കി…..
പ്രതീക്ഷിക്കാത്ത സമയത്തു അവനെ കണ്ടതും താത്താനോക്കിയൊന്നു ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക്ചെന്നു.
“”വെളുപ്പിനെയാണോ അനീഷേ വന്നത്..?”” നജ്മ ചോദിച്ചുകൊണ്ട് അവന്റെ അടുക്കൽ എത്തി.
“”ആഹ്ഹ താത്താ…..
ഞാൻ നാലുമണി ആയപ്പോൾ ഇവിടെയെത്തി.””
“”മ്മ്മ്……… ലീവിനുപോയ ആളിനെ ഇന്നുകൂടി കണ്ടില്ലെങ്കിൽ വിളിക്കണമെന്ന് വിചാരിച്ചതാ.
വിളവെടുപ്പ് സമയമല്ലെ…..””
“”അതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ താത്താ.”” അവൻ പറഞ്ഞുകൊണ്ട് പതിവുപോലെ താത്തായെ അടിമുടിയൊന്നു ഉഴിഞ്ഞു. കാര്യം താത്തായ്ക്ക് പത്തുനാല്പതു വയസ്സു കഴിഞ്ഞെങ്കിലും ഇപ്പഴും അമ്മായിയമ്മയും മരുമകളും ഒരുമിച്ചു പുറത്തേക്കിറങ്ങിയാൽ ചേട്ടത്തിയും അനിയത്തിയും ആണെന്നെ പറയൂ.
“”അനീഷിന്നു പോകുന്നുണ്ടോ എസ്റ്റേട്ടിലോട്ട്..?””
“”ഇല്ല താത്താ…………
വന്നതിന്റെ നല്ല ഷീണവും പിന്നെ ഈ മുടിഞ്ഞ തണുപ്പും.”” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“”ആഹ്ഹ………
തണുപ്പ് നല്ലപോലെ കൂടിയിട്ടുണ്ട്.”” കൈകൾ നെഞ്ചിൽചുറ്റികെട്ടിനിന്ന് വിറയ്ക്കുന്ന കണ്ട നജ്മ ചിരിച്ചുകൊണ്ട് പറഞ്ഞു കളിയാക്കി.