പക്ഷെ, ആഗ്രഹിക്കുന്ന സമയത്തുതന്നെ എല്ലാം നടക്കാമെന്നൊന്നും ഇല്ലല്ലോ……
ബസ് സ്റ്റാൻഡ് കെട്ടിടവരാന്തയിലെ കസേരയിലേക്ക് ഇരുന്ന അവൻ ബാഗ് സൈഡിലേക്ക് വെച്ചുകൊണ്ട് ഫോൺ കൈയ്യിലെക്കെടുത്തു.
നിമിഷങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
ഇന്റ്റഗ്രാമിലെ റീൽസിലും ലയിച്ചു
വന്നുപോകുന്ന ആളുകൾക്കിടയിലിരുന്നു
സമയം വെറുതെ കളയുമ്പോഴാണ് ആരോ പിറകില്നിന്നു തോളിൽ തോണ്ടിയത്.
ആളുകൾ നിരന്തരം വരാന്തയിലൂടെ പോയ്‌കൊണ്ടിരിക്കുന്നതിനാൽ അറിയാതെ വല്ലതും തട്ടിയതായിരിക്കും എന്നുംകരുതി അനീഷ് തിരിഞ്ഞുപോലും നോക്കാതെ വീണ്ടും ഫോണിൽ ശ്രദ്ധിച്ചു.
“”ഹലോ……………………”” എന്നും വിളിച്ചുകൊണ്ട് വീണ്ടും തോളിൽ തോണ്ടിയതും അവൻ വേഗം തന്നെ തലതിരിച്ചു പിന്നിലേക്കൊന്നു നോക്കി.
പിന്നിൽ നിന്ന ആളിനെ കണ്ടതും അവനൊന്നു ഞെട്ടി…..
കണ്ണെടുക്കാതെ ഒരു നിമിഷം നോക്കിനിന്നുപോയ അനീഷ് ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു. ഒരു മുപ്പത്തിയഞ്ചു നാല്പതു വയസ്സ്തോന്നിക്കുന്ന ഒരു സ്ത്രീ. എന്നാൽ അവനെ ഞെട്ടിച്ചതും ആശയകുഴപ്പത്തിൽ ആക്കിയതും സിനിമ സീരിയൽ നായിക മീര വാസുദേവന്റെ അതെ മുഖച്ഛായ ആയിരുന്നു.
“”എന്താ ചേച്ചീ……………””
ആദ്യ നോട്ടത്തിൽ തന്നെ അവർക്ക് തന്നെക്കാളും പ്രായം കൂടുതൽ ഉണ്ടെന്നു മനസിലാക്കിയ അവൻ സ്വപ്നലോകത്തുനിന്നിറങ്ങി കാര്യം തിരക്കി.
അവരുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.
“”ഈ ഇടുക്കിക്കുള്ള ബസ് പോകാറായോ…?”” ആ കിളിനാദം വീണ്ടും മുഴങ്ങി.
“”ഇല്ല ചേച്ചീ…………… ഞാനും അതിനുവേണ്ടി കാത്തിരിക്കുവാ.തിരക്കിയപ്പോൾ പറഞ്ഞത് വണ്ടിയെടുക്കാൻ പത്തര ആവുമെന്നാണ്.””