അമൃതകിരണം 13 [Meenu]

Posted by

എത്തിയപ്പോഴേക്കും സൂര്യ ഉറങ്ങിയിരുന്നു.

ധന്യ ഡ്രസ്സ് മാറി ഫ്രഷ് ആയി വന്നപ്പോൾ കിരൺ ഫോൺ ൽ ടൈപ്പ് ചെയ്യുന്നു ആർക്കോ…

ധന്യ: ആരോടാണ് കുത്തികൊണ്ടിരിക്കുന്നത്?

കിരൺ: സംശയിക്കേണ്ട, അമ്മു മെസ്സേജ് ചെയ്തു. എത്തിയോ എന്ന് ചോദിച്ചു കൊണ്ട്. അതിനു റിപ്ലൈ കൊടുത്തതാ.

ധന്യ: ആർക്കറിയാം.

ധന്യ വേഗം അവളുടെ ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മു അവൾക്കും മെസ്സേജ് അയച്ചിട്ടുണ്ട്.

ധന്യ: ഹാ… എനിക്കും ഇട്ടിട്ടുണ്ട് എത്തിയോ എന്ന് ചോദിച്ചു മെസ്സേജ് അവൾ.

കിരൺ: സമാധാനം ആയല്ലോ നിനക്ക്.

ധന്യ: എനിക്ക് ചേട്ടനെ വിശ്വാസം ആണ്.

കിരൺ: എന്നിട്ട് ആണല്ലോ ഇന്നലെ രാത്രി എന്തൊക്കെയോ പറഞ്ഞത്.

ധന്യ: ഹാ… അത് വിശ്വാസം ഇല്ലാഞ്ഞിട്ടു അല്ല. മനസ്സല്ലേ സ്ലിപ് ആയി പോവരുത് എന്ന് പറഞ്ഞതല്ലേ. കാര്യം എല്ലാം ശരി തന്നെ ആണ്. പക്ഷെ ചേട്ടൻ്റെ ഹൃദയം, അത് എൻ്റെ മാത്രം ആണ്, അത് ആർക്കും ഞാൻ ഷെയർ ചെയ്യില്ല.

കിരൺ: ഹ്മ്മ്….

ധന്യ: അനു ൻ്റെ മെസ്സേജ് ഉം വന്നല്ലോ. അവരും എത്തി എന്നും പറഞ്ഞു.

കിരൺ: ഹാ… ജിമ്മി ലോഞ്ച് ൽ ഇരുന്നു അടി ആയിരിക്കും.

ധന്യ: അവൻ ഇനി സിംഗിൾ അല്ലെ?

കിരൺ: നല്ല കെട്ടിപ്പിടുത്തം ആയിരുന്നല്ലോ രണ്ടു പേരും.

ധന്യ: ഹാ ശ്രദ്ധിച്ചു അല്ലെ… ഞാൻ അല്ലല്ലോ അവൻ അല്ലെ കെട്ടിപിടിച്ചത്… സത്യം പറഞ്ഞാൽ ഞാൻ പ്രതീക്ഷിച്ചില്ല. പിന്നെ അങ്ങനെ അങ്ങ് ഞാനും സഹകരിച്ചു. ചേട്ടന് അതിൻ്റെ ആഴം മനസിലായി അല്ലെ?

കിരൺ: പിന്നെ മനസിലാവില്ലേ?

ധന്യ: ഹ്മ്മ്… എനിക്ക് മനസിലായി അപ്പോൾ തന്നെ. പിന്നെ ജിമ്മി പോകുവല്ലേ, കുറെ കൊതിച്ചതല്ലേ എന്ന് ഞാനും വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *