അമൃതകിരണം 13 [Meenu]

Posted by

കിരൺ ൻ്റെ മനസ്സിൽ സംശയങ്ങൾ കടന്നു കയറി.

അമ്മു: ഡോ… താൻ എന്താ ഈ ആലോചിച്ചു നിൽക്കുന്നത്? ഏതു ലോകത്തു ആണ്?

കിരൺ ശബ്ദം കേട്ട് ഞെട്ടി നോക്കിയപ്പോൾ കാണുന്നത് അമ്മു നെ ആണ്.

കിരൺ: അല്ല… ഞാൻ എന്തോ ഓർത്തു അങ്ങ് നിന്ന് പോയി.

അമ്മു: അത് മനസിലായി. എന്താ മോനെ മനസ്സ് ആരെങ്കിലും അടിച്ചോണ്ട് പോയോ?

കിരൺ: ഏയ്…

ജിമ്മി: കിരൺ… അമ്മു പറഞ്ഞു നിങ്ങൾ വീട്ടിലേക്ക് വരുമായിരിക്കും എന്ന്.

കിരൺ: അങ്ങനെ ആണ് വിചാരിച്ചത്, പക്ഷെ ഞാൻ ലേറ്റ് ആയി ഓഫിസിൽ നിന്ന് ഇറങ്ങാൻ.

ജിമ്മി: ഹാ.. ഇപ്പോൾ ധന്യ പറഞ്ഞു.

സൂര്യ അമ്മു നെ കണ്ടപ്പോൾ തന്നെ അവളുടെ കൈയിൽ തൂങ്ങി.

ജിമ്മി: എങ്കിൽ ഞാൻ അകത്തേക്ക് കയറട്ടെ… ലേറ്റ് ആവേണ്ടല്ലോ.

കിരൺ: ഹാ… അതാ നല്ലത്.

ജിമ്മി: ലോഞ്ച് ൽ കയറി രണ്ടെണ്ണം അടിച്ചിരിക്കാം. ഫ്ലൈറ്റ് ഓൺ ടൈം ആണ്.

മനു: ഹാ… അടിക്ക് അടിക്ക്…

ജിമ്മി: അമ്മു… ഞാൻ കയറുവാ…

അമ്മു അവനെ നോക്കി ചിരിച്ചു. ജിമ്മി അമ്മു നെ ഹഗ് ചെയ്തു.

അതിനു ശേഷം ജിമ്മി മനു ൻ്റെ അടുത്തേക്ക് ചെന്ന്.

ജിമ്മി: മനു പോട്ടെ…

മനു: പോയി വാ…

ജിമ്മി മനു നെ ഹഗ് ചെയ്തു. എന്നിട്ട് അനു ൻ്റെ അടുത്തേക്ക് ചെന്ന്…

ജിമ്മി: പോട്ടെ ഡീ കാന്താരി…

അനു: കാന്താരി പോലും… ഒന്ന് പോടോ മനുഷ്യാ വേഗം…

ജിമ്മി: ഇവളെ കൊണ്ട് തോറ്റു…

അതും പറഞ്ഞു ജിമ്മി അനു നെ കെട്ടിപിടിച്ചു…

“നിന്നെ ഞാൻ മിസ് ചെയ്യും പെണ്ണെ…”

ആരും കേൾക്കാതെ ജിമ്മി അവളുടെ ചെവിയിൽ മന്ത്രിച്ചു.

ജിമ്മി നേരെ കിരൺ ൻ്റെ അടുത്തേക്ക് വന്നു കിരൺ നെ കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *