അമൃതകിരണം 13 [Meenu]

Posted by

കിരൺ: കിടന്നോ നീ?

മനു: ഹാ… ഉറങ്ങിയില്ല. ധന്യ എവിടെ?

അനു: ഇപ്പോൾ ധന്യയെ മതി എൻ്റെ ചേട്ടാ…

കിരൺ: നീ അല്ലെ അതിൻ്റെ കാരണം.

അനു: ഇങ്ങനെ അഡിക്ട് ആവും എന്ന് ഞാൻ വിചാരിച്ചോ?

മനു: പോ കൊച്ചെ….

കിരൺ: ഞാൻ നിങ്ങൾ നാളെത്തെ എങ്ങനെയാ പ്ലാൻ എന്നൊന്ന് അറിയാമെന്നു വച്ച് വന്നതാ.

മനു: ചേട്ടൻ അവരുടെ അടുത്തേക്ക് വാ.. നമുക്ക് അവിടെ നിന്ന് ഒരുമിച്ചു പോവാം.

കിരൺ: ഞാൻ നോക്കട്ടെ… ഓഫീസിൽ നിന്ന് ഇറങ്ങുന്നത് പോലെ ഇരിക്കും എല്ലാ പ്ലാൻ ഉം.

അനു: സ്വാഭാവികം. ഓഫീസ് കഴിഞ്ഞിട്ടേ ധന്യ പോലും ഉള്ളു…

കിരൺ: വെറുതെ അല്ല, കല്യാണം കഴിക്കുന്നത് വരെയേ ജീവിതം ഉള്ളു എന്ന് എല്ലാവരും പറയുന്നത്.

മനു: അതിൽ സംശയം ഉണ്ടോ?

അനു: ദേ എന്നെകൊണ്ട് ഒന്ന് പറയിപ്പിക്കരുത് കെട്ടോ രണ്ടും കൂടി.

കിരൺ: ഹഹഹ… മനു നീ അവളുടെ കൈയിൽ നിന്ന് വാങ്ങിച്ചോ ബാക്കി ഉള്ളത്. ഞാൻ പോണു നാളെ കാണാം.

അനു: അയ്യോ അങ്ങനെ പോവല്ലേ…

കിരൺ: ഒന്ന് പോടീ…

മനു: ഹാ.. ഞങ്ങൾ രാവിലെ തന്നെ അവരുടെ അടുത്തേക്ക് പോവും. ധന്യ വരുന്നുണ്ടെങ്കിൽ പോരാൻ പറ.

കിരൺ: ധന്യ യോട് ഞാൻ ചോദിക്കാം.

കിരൺ തിരിച്ചു ഫ്ലാറ്റ് ലേക്ക് പോന്നു…

ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മു ൻ്റെ മെസ്സേജ് കിടപ്പുണ്ട്.

അമ്മു: ഡോ, 8 മണിക്ക് airport ൽ എത്തണം. താൻ ഓഫീസ് ൽ നിന്ന് നേരെ ഇങ്ങോട്ടു വാ… എല്ലാര്ക്കും ഒരുമിച്ചു പോവാം.

കിരൺ: നോക്കട്ടെ.

അമ്മു: വാടോ… കുറെ ദിവസം ആയില്ലേ കണ്ടിട്ട്. കഴിഞ്ഞ ആഴ്ച നീ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തതാ, പിന്നെ കണ്ടിട്ടില്ല നമ്മൾ…

Leave a Reply

Your email address will not be published. Required fields are marked *