അമൃതകിരണം 13 [Meenu]

Posted by

അനു: ഹാ അവൾ പറഞ്ഞു. നീ വിളിച്ചിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം.

അശ്വിൻ: ഹാ… ചുമ്മാ വിളിച്ചതാ…

അനു: ഹ്മ്മ്… നിൻ്റെ സ്വഭാവം അറിഞ്ഞിടത്തോളം ചുമ്മാ വിളിച്ചതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

അശ്വിൻ: ഏയ്… അമ്മു ചേച്ചി അങ്ങനെ അല്ല….

അനു: എന്നിട്ട് ആണോ മന്ദമാരുതൻ എന്നോ എന്തോ ഒക്കെ പറഞ്ഞല്ലോ നീ അന്ന്.

അശ്വിൻ: അത് അന്ന് അല്ലെ.

അനു: ഹ്മ്മ്… നിൻ്റെ ഫ്രണ്ട്‌സ് ഒക്കെ എവിടെ?

അശ്വിൻ: ആര് അന്ന് കണ്ടവർ ആണോ?

അനു: ഹാ അതെ…

അശ്വിൻ: അവർ നാട്ടിൽ ആണ്. ഞാൻ ഇപ്പോൾ ചെന്നൈ ആണ്.

അനു: ഹ്മ്മ്…

അശ്വിൻ: ധന്യ ചേച്ചി എൻ്റെ റിക്വസ്റ്റ് accept ചെയ്തില്ല, കാണുമ്പോൾ ഒന്ന് പറയണേ… നമ്മുടെ കാന്താരി മുളക് അല്ലെ?

അനു: (ധന്യയോട്) നീ കൂടെ ഉണ്ടെന്നു പറയണോ?

ധന്യ: വേണ്ട വേണ്ട.

അനു: അവൾ കണ്ടില്ലായിരിക്കും. കണ്ടാലും അവൾ അങ്ങനെ ഒന്നും നിന്നെ ഫ്രണ്ട് ആക്കില്ല.

അശ്വിൻ: അതൊക്കെ ഞാൻ ശരിയാക്കാം.

അനു: എന്ത്?

അശ്വിൻ: ധന്യ ചേച്ചിയെ.

അനു: നീ എന്താ ഉദ്ദേശിച്ചേ?

അശ്വിൻ: അനു ചേച്ചി എന്ത് ഉദ്ദേശിച്ചു ആണ് ചോദിച്ചത്?

അനു: ഞാൻ ഒന്നും ഉദ്ദേശിച്ചില്ല.

അശ്വിൻ: എന്നാൽ ഞാൻ ചേച്ചി ഉദ്ദേശിച്ചത് തന്നെയാ ഉദ്ദേശിച്ചത്.

അനു: പോടാ…. അങ്ങ് ചെന്നാൽ മതി നീ അവളുടെ അടുത്തേക്ക്… നിൻ്റെ ഉദ്ദേശം ഒക്കെ വച്ചു…

അതെ നീ എന്നെ ചേച്ചി എന്ന് വിളിക്കല്ലേ. അനു എന്ന് വിളിച്ചാൽ മതി.

അശ്വിൻ: ഓക്കേ agreed.

അനു: ഇനി എന്ന നാട്ടിലേക്ക്?

അശ്വിൻ: ഞാൻ നെക്സ്റ്റ് വീക്ക് വരുന്നുണ്ട്. ഞാൻ പറയാം… പറ്റുവാണെങ്കിൽ നമുക്ക് കാണാം. അമ്മു ചേച്ചിയെ കാണാൻ ചിലപ്പോൾ ഞാൻ വരും എറണാകുളത്തിന്.

Leave a Reply

Your email address will not be published. Required fields are marked *