അമ്മു: അത് ആരാ?
ധന്യ: ആരാണെന്നോ… നിൻ്റെ ഇൻസ്റ്റ ഫ്രണ്ട് ആണ്. അന്ന് അതിരപ്പള്ളി പോയപ്പോൾ ആ കമന്റ് അടിച്ച മറ്റവൻ.
അമ്മു: ഹാ… ആഅശ്വിൻ… ഹാഅവൻഉണ്ട്എൻ്റെഇൻസ്റ്റയിൽ
ധന്യ: നീ എന്നിട്ട് എന്താ പറയാതിരുന്നത്? ഇത് എന്ന് മുതൽ?
അമ്മു: അവൻ വീട്ടിൽ വന്നിരുന്നു ഒരു ദിവസ്സം ജിമ്മി പോവുന്നതിനു മുൻപ്. അവൻ ജിമ്മി ആയിട്ട് ഭയങ്കര കൂട്ട് ആണ് ഇപ്പോൾ. എന്തെ? നിനക്കും റിക്വസ്റ്റ് ഇട്ടോ അവൻ?
ധന്യ: ഹാ… അനുനും ഉണ്ട്.
അമ്മു: നിങ്ങളെ രണ്ടിനെയും അന്വേഷിച്ചിരുന്നു അവൻ വന്നപ്പോൾ. അവൻ ഡോക്ടർ ആണ്. നേരിട്ട് വന്നപ്പോൾ നല്ല കമ്പനി ആയി. നേരിട്ട് സംസാരിച്ചിട്ട് നല്ല ഒരു ചെക്കൻ ആയിട്ട് ആണ് എനിക്ക് തോന്നിയത്.
ധന്യ: അത് ശരി. ഇതൊന്നും നമ്മൾ അറിഞ്ഞില്ലല്ലോ.
അമ്മു: ഇടക്ക് വിളിക്കും ചുമ്മാ സുഖാന്വേഷണം ആയിട്ട്. ജിമ്മി പോയി കഴിഞ്ഞു രണ്ടു ദിവസം വിളിച്ചിരുന്നു അവൻ എന്നെ.
ധന്യ: ഹ്മ്മ്… ഞാൻ ഇത് കണ്ടപ്പോൾ ചോദിയ്ക്കാൻ വിളിച്ചതാ…
അമ്മു: ഹാ… ഞാൻ വൈകിട്ടു വിളിക്കാം. തിരക്ക് ഉണ്ട് കുറച്ചു.
ധന്യ: ഓക്കേ അമ്മു.
അനു: അത് ശരി, അമ്മു ആള് കൊള്ളാല്ലോ. എന്നാലും അവൾ എന്താ പറയാതിരുന്നത്?
ധന്യ: അത് അവൾ നല്ല തിരക്കിൽ ആയിരുന്നില്ലേ? പിന്നെ ജിമ്മി പോയിട്ട് നമ്മൾ കൂടി ഇല്ലല്ലോ.
അനു: എന്നാലും എനിക്ക് എന്തോ ഒരു ഡൌട്ട് ഉണ്ട്.
ധന്യ: നീ പോയെ…
അനു: നീ റിക്വസ്റ്റ് accept ചെയ്തില്ലേ അവൻ്റെ?
ധന്യ: ഇല്ല.
അനു: അതെന്താ?
ധന്യ: അവിടെ നിക്കട്ടെ തത്കാലം.
അനു: നിന്നോട് ആണ് കൂടുതൽ പ്രിയം അവനു.