ധന്യ: എടീ… കള്ളീ…. ഇവളുമാർ രണ്ടും ഇത് വരെ എന്നോട് ഈ കാര്യം പറഞ്ഞിട്ടില്ലല്ലോ. ചേച്ചിയും അനിയത്തിയും കൊള്ളാല്ലോ.
ധന്യ ഫോൺ എടുത്തു അനു നെ വിളിച്ചു.
അനു: എസ് മൈ ബേബി….
ധന്യ: നീ ഇങ്ങു വന്നേ…
അനു: ഹാ ഇതാ വരുന്നു….
അനു ധന്യയുടെ ഫ്ലാറ്റ് ൽ എത്തി.
അനു: എന്താണ് മോളെ?
ധന്യ: ഡീ മറ്റേ ആ അശ്വിൻ്റെ ഫോള്ളോവെർസ് ലിസ്റ്റ് ൽ നീ ഉണ്ടല്ലോ.
അനു: അപ്പോൾ അവൻ നിനക്കും അയച്ചു അല്ലെ റിക്വസ്റ്റ്.
ധന്യ: ഹാ… ഞാൻ നോക്കിയപ്പോൾ നീയും അമ്മു ഉം മ്യൂച്വൽ ആണ്.
അനു: ഞാൻ ഇന്ന് രാവിലെ ആണ് റിക്വസ്റ്റ് കണ്ടത്. കണ്ടപ്പോൾ എനിക്ക് ആളെ മനസിലായി. ഞാൻ accept ചെയ്തു. നിന്നോട് ഇങ്ങോട്ട് വരുമ്പോൾ പറയാം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. കൂടുതൽ ഞാൻ തപ്പിയും ഇല്ല. പക്ഷെ അമ്മു ഉണ്ടെന്നു ഞാൻ കണ്ടില്ല.
ധന്യ: (അപ്പോൾ അവൻ ഇവൾക്ക് ഇപ്പോൾ ആണ് റിക്വസ്റ്റ് അയച്ചത്) ഉണ്ട്. അമ്മു ഉണ്ട്.
അനു: അപ്പോൾ അവളും accept ചെയ്തു. നീ accept ചെയ്തില്ല?
ധന്യ: പിന്നെ എനിക്ക് വേറെ പണി ഇല്ലേ?
അനു: ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത് ബേബി….
ധന്യ: പോടീ…
അനു: പക്ഷെ അമ്മു accept ചെയ്തു എന്നത് ഒരു കാര്യം ആണല്ലോ.
ധന്യ: ഞാൻ അവളെ വിളിക്കട്ടെ…
അനു: ഹാ വിളിക്ക്.
ധന്യ അമ്മു നെ വിളിച്ചു…
അനു: (ധന്യയുടെ പതിയെ) ഡീ സ്പീക്കർ ൽ ഇട്.
അമ്മു: ധന്യ…
ധന്യ: നീ എവിടെ?
അമ്മു: ഞാൻ എവിട പോവാൻ? ഞാൻ ബാങ്കിൽ.
ധന്യ: നീ ഫ്രീ ആണോ? ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വിളിച്ചതാ.
അമ്മു: ഹാ നീ പറ….
ധന്യ: ഡീ… ഒരു അശ്വിൻ വാസുദേവ് നെ നീ അറിയുവോ?