ധന്യഎടുത്തുതുറന്നുനോക്കിയപ്പോൾകാണുന്നത്
Aswin Vasudev requested to follow you… എന്ന മെസ്സേജ് ആണ്.
അവൾഅവൻ്റെപ്രൊഫൈൽതുറന്നുനോക്കിയപ്പോൾ
“ഹാ… ഇതവൻ തന്നെ ആണല്ലോ…. അശ്വിൻ…. ഡോക്ടർ….”
ധന്യ അവൻ്റെ പ്രൊഫൈൽ കമ്പ്ലീറ്റ് അരിച്ചു പെറുക്കി…
മുഴുവൻ അവൻ്റെ ഹോസ്പിറ്റൽ, കോളേജ്, നാടും വീടും ഒക്കെ ആണ്. കുറെ പ്രൊഫഷണൽ ഫോട്ടോസ് ഉണ്ട് ലേറ്റസ്റ്റ് ആയിട്ട്, ഡോക്ടർ വേഷത്തിൽ.
അല്ലാതെ വേറെ സംശയാസ്പദമായ ഫോട്ടോസ് ഒന്നും ഇല്ല.
പക്ഷെ അവളെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു… മ്യൂച്വൽ ഫോള്ളോവെർസ്ൽ അമ്മു നെ കണ്ടത്.
അപ്പോൾ അമ്മു ഇവൻ ആയി കോണ്ടാക്ട് ഉണ്ടോ? അതോ ഇപ്പോൾ അമ്മു നു റിക്വസ്റ്റ് ഇതുപോലെ അവൻ അയച്ചതാണോ?
ധന്യയുടെ മനസ്സിൽ സംശയങ്ങൾ ജനിച്ചു തുടങ്ങി.
അവൾ അനു നെ തപ്പി നോക്കി. പക്ഷെ അനു അശ്വിൻ്റെ ഫോള്ളോവെർസ് ലിസ്റ്റ് ൽ ഇല്ല.
തത്കാലം വേണ്ട എന്ന് തീരുമാനിച്ചു ധന്യ ആ റിക്വസ്റ്റ് accept ചെയ്തില്ല. എന്നാൽ reject ചെയ്തും ഇല്ല.
കിരൺ നോട് ധന്യ തത്കാലം പറയേണ്ട എന്ന് തീരുമാനിച്ചു.
ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോയി. ജിമ്മി എത്തി അവിടെ ജോയിൻ ചെയ്തു താമസം ഒക്കെ സെറ്റിൽ ആയി. എല്ലാവരെയും വിളിച്ചു സംസാരിച്ചു.
അങ്ങനെ ഒരു ദിവസം കിരൺ ഓഫീസിൽ പോയതിനു ശേഷം ധന്യ വീണ്ടും അശ്വിൻ്റെ കാര്യം ഓർത്തു അവൻ്റെ പ്രൊഫൈൽ എടുത്തു നോക്കി, അവൻ്റെ കൂടുതൽ ഫോട്ടോസ് ഒക്കെ തിരയാൻ തുടങ്ങി. അവൻ പറഞ്ഞ ടീച്ചർ നെ ഒക്കെ കാണാൻ ആണ് അവൾ നോക്കിയത് പക്ഷെ അങ്ങനെ തിരിച്ചറിയാൻ പറ്റുന്നതായി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മറ്റൊരു കാര്യം കൂടി അവളുടെ കണ്ണിൽ പെട്ടു. ഇപ്പോൾ മ്യൂച്വൽ ഫോള്ളോവെർസ് ലിസ്റ്റ് ൽ അനു കൂടി ആഡ് ആയിരിക്കുന്നു.