സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

എതിരെ വന്ന ഒരു കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ സാം ആ വണ്ടിക്ക് തൊട്ടരികിലൂടെ വെട്ടിച്ച് മാറ്റി.

 

​”എങ്ങോട്ടാടാ നോക്കി ഓടിക്കുന്നത്…?” എന്ന് കാർ ഡ്രൈവർ വിളിച്ചു ചോദിച്ചതും സാം വണ്ടി നിർത്തി അയാളെ പച്ചത്തെറി വിളിച്ചു.

 

ആരെയും കൊന്നു കളയാനുള്ള ആക്രോശം അയാളുടെ കണ്ണുകളിലുണ്ടായിരുന്നു.

 

അയാൾക്ക് ആരോടെന്നില്ലാത്ത ദേഷ്യം തോന്നി. ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണ് തന്റെ മുഖത്ത് നോക്കി ഇത്രയും അറപ്പോടെ സംസാരിക്കുന്നത്.

 

 

​സാം: (മനസ്സിൽ) “നീ എന്നെ ശപിച്ചല്ലേ നതാഷാ? നിന്റെ ഭർത്താവ് മാന്യൻ ഇതുവരെ നൽക്കാത്ത സുഖം ഞാൻ തരാൻ നോക്കിയപ്പോൾ നീ എനിക്ക് നേരെ പത്തി വിടർത്തുന്നു… കാമഭ്രാന്തൻ!

സ്ത്രീലമ്പടൻ! നിന്റെ നാവിലെ ഓരോ വാക്കും എന്നെ എന്തിനാണ് ഇത്ര വേദനിപ്പിക്കുന്നത്!!?”

 

 

​സാധാരണ പെണ്ണുങ്ങളുടെ കണ്ണീരും ശാപവും ആസ്വദിക്കാറുള്ള സാമിന്, നതാഷയുടെ ആ വാക്കുകൾ സഹിക്കാനായില്ല.

 

അവൾ പറഞ്ഞതുപോലെ താൻ വെറുമൊരു മൃഗമാണോ എന്ന ചോദ്യം ആദ്യമായി അവന്റെ ഉള്ളിൽ ഉയർന്നു.

 

പക്ഷേ, തൊട്ടടുത്ത നിമിഷം ആ കുറ്റബോധം വന്യമായ പകയായി മാറി.

 

അവൾ തന്നെ അപമാനിച്ചു.!!

 

​അയാൾ തന്റെ വീട്ടിലെ മലഞ്ചെരുവിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.

 

കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്ക് നിർത്തിയ ശേഷം അയാൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞു. വീട്ടിനുള്ളിലെ ചുമരിൽ കാണുന്ന നാതാഷ യുടെ പെയിന്റിംഗ് നോക്കി അയാൾ ശ്വാസം ആഞ്ഞു വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *