സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

നീ വെറുമൊരു മൃഗമാണ് സാം… വെറും മൃഗം!!!

 

നിന്റെ ചിന്തയിൽ വെറും സെക്സ് മാത്രമേയുള്ളൂ. ഒരു പെണ്ണിനെ കണ്ടാൽ അവളെ എങ്ങനെ കിടപ്പറയിൽ എത്തിക്കാം എന്ന് മാത്രം ചിന്തിക്കുന്ന ഒരു സ്ത്രീലമ്പടൻ!”!!

 

 

​സാമിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.

 

​നതാഷ: (കരച്ചിലിന്റെ വക്കിൽ) “എന്റെ ജീവിതം തകർക്കാൻ വന്ന മൂന്നാമൻ!!! ശപിക്കപ്പെട്ടവനാണ് നീ.!!

 

മാത്യുവിനെപ്പോലെ ഒരാളെ ചതിച്ച്, നിന്നെപ്പോലെ ഒരു മൃഗത്തോടൊപ്പം രണ്ടുരാത്രികൾ ചിലവഴിച്ചതിൽ ഞാൻ ഇന്ന് അപമാനിക്കപ്പെട്ടവളായി തോന്നുന്നു.

 

എന്റെ ജീവിതം കുളം തോണ്ടാൻ വന്ന ഒരുത്തൻ! നിനക്ക് പ്രണയമറിയില്ല സാം… നിനക്ക് വേട്ടയാടാൻ മാത്രമേ അറിയൂ.!!”

 

 

​അവളുടെ വാക്കുകൾ ഓരോന്നും മൂർച്ചയുള്ള അമ്പുകൾ പോലെ സാമിന് നേരെ പാഞ്ഞു.

 

നതാഷയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

 

 

​നതാഷ: “നീ വിചാരിക്കണ്ട, ലില്ലിയെ വശീകരിച്ചത് കണ്ട് ഞാൻ പേടിക്കുമെന്ന്.

 

നിന്റെ ഈ വൃത്തികെട്ട കളി എവിടെ വേണമെങ്കിലും അവസാനിപ്പിച്ചോ.

 

പക്ഷേ ഇനിയൊരു തവണ കൂടി എന്റെയോ എന്റെ ചുറ്റുമുള്ളവരുടെയോ നിഴലിൽ കണ്ടാൽ ഞാൻ ആരാണെന്ന് നീ അറിയും. നീ എന്റെ ശരീരം കണ്ടിട്ടുണ്ടാകും സാം, പക്ഷേ എന്റെ പക നീ കണ്ടിട്ടില്ല!”

 

​വാക്കുകൾ മുറിഞ്ഞുപോയ നതാഷ, തന്റെ കണ്ണീർ തുടച്ചുകൊണ്ട് സാമിനെ ഒന്ന് അറപ്പോടെ നോക്കിയിട്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് വേഗത്തിൽ നടന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *