സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​സാം പരിഹാസത്തോടെ ഒന്ന് മൂളി.

 

“വിശ്വാസമോ? അവൾ എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ ആ ഇരുട്ടിൽ അവൾ എന്റെ കൂടെ വരുന്നത് ഡോക്ടർ?”

 

 

​നതാഷ: (ശബ്ദം അല്പം കടുപ്പിച്ച്) “അത് വിശ്വാസമല്ല സാം, അത് അവളുടെ നിസ്സഹായതയാണ്.

 

നിങ്ങൾ ചെയ്യേണ്ട ചികിത്സ ഇതാണ്… കുറച്ചു കാലം നിങ്ങളുടെ പങ്കാളിയിൽ നിന്നും അകന്നു നിൽക്കുക.!!!അവളെ അവളുടെ വഴിക്ക് വിടുക…!!

 

 

നിങ്ങളുടെ ഈ ചിന്തകളെ വഴിതിരിച്ചുവിടാൻ മറ്റ് ഹോബികളിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഈ ആസക്തി നിങ്ങളെ ഒരു കുറ്റവാളിയാക്കി മാറ്റും.!!”

 

 

​ലില്ലി പെട്ടെന്ന് ഇടപെട്ടു.

 

“അയ്യോ ഡോക്ടർ… സാം ഒരു കുറ്റവാളിയൊന്നുമല്ലല്ലോ. പുള്ളിയുടെ ആഗ്രഹങ്ങൾ പുള്ളി തുറന്നു പറഞ്ഞു എന്നല്ലേയുള്ളൂ.”

 

 

​സാം എഴുന്നേറ്റു. അവൻ മേശയിൽ കൈകൾ ഊന്നി നതാഷയുടെ മുഖത്തേക്ക് ആഞ്ഞു നോക്കി.

 

 

​സാം: “ദൂരെയോ?!!

അകന്നു നിൽക്കണമെന്നോ?!!

ഡോക്ടറുടെ ഉപദേശം കൊള്ളാം.!!

 

പക്ഷേ, ആ ഇരുട്ടിലെ സുഖം അറിഞ്ഞവൾക്ക് ഇനി വെളിച്ചത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർക്ക് അറിയില്ലേ? എന്റെ ചികിത്സ ഞാൻ തന്നെ നിശ്ചയിച്ചോളാം. ഡോക്ടറുടെ ഈ ഉപദേശത്തിന് നന്ദി.!!!”

 

 

​സാം തിരിഞ്ഞു നടന്നു. ലില്ലി അവനെ യാത്രയാക്കാൻ വാതിൽ വരെ പോയി.

ലില്ലി:(സാമിനോട്)സാം അല്പസമയം പുറത്ത് വെയിറ്റ് ചെയ്യൂ… ഞാൻ മാഡത്തോട് ഒന്ന് സംസാരിക്കട്ടെ… ”

 

സാം കേബിനിനു പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ലില്ലി നതാഷയുടെ അടുത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *