നതാഷ: “മിസ്റ്റർ സാം… ലൈംഗികമായ താല്പര്യങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.
നിങ്ങൾ പറയുന്ന ഫാന്റസികൾ പലപ്പോഴും അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളിൽ നിന്നാണ് വരുന്നത്.
പക്ഷേ, ഒരു ബന്ധത്തിൽ രണ്ടുപേരുടെയും സമ്മതം (Consent) വളരെ പ്രധാനമാണ്. ഒരാൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ അയാളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല സാം.”
സാം പരിഹാസത്തോടെ ഒന്ന് ചിരിച്ചു. ആ ചിരി നതാഷയുടെ ചങ്കിലേക്ക് ആഴ്ന്നിറങ്ങി.
സാം: “സമ്മതം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും ഡോക്ടർ?!!
ഒരുപക്ഷേ അവൾക്ക് ഉള്ളിൽ താല്പര്യമുണ്ടാകില്ലേ?!!
അവളുടെ നിശബ്ദതയെ എനിക്ക് സമ്മതമായി എടുത്തുകൂടെ?!!
അവൾ ഭയപ്പെടുന്നത് ഈ സമൂഹത്തെയല്ലേ?!!”
നതാഷയുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. ലില്ലി പെട്ടെന്ന് ആ ചർച്ചയിൽ പങ്കുചേർന്നു.
ലില്ലി: “ഡോക്ടർ, സാം പറയുന്നത് ശരിയല്ലേ? ചിലപ്പോൾ ആ പാർട്ണർക്ക് പേടിയായിരിക്കും. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാകില്ലേ അവർ വിസമ്മതിക്കുന്നത്?!
എനിക്ക് തോന്നുന്നത് സാം അയാളുടെ ആഗ്രഹങ്ങൾ തുറന്നു പറയുന്നത് വളരെ നല്ല കാര്യമാണെന്നാണ്. സ്നേഹത്തിൽ വന്യതയും പരീക്ഷണങ്ങളും വേണമല്ലോ.”
ലില്ലി സാമിനെ നോക്കി ഒരു വശ്യമായ പുഞ്ചിരി നൽകി.
സാമിന് അനുകൂലമായി ലില്ലി സംസാരിക്കുന്നത് കണ്ടപ്പോൾ നതാഷയുടെ ഉള്ളിൽ ഒരു അസൂയയുടെ കനൽ എരിഞ്ഞു.
സാം ലില്ലിയെ നോക്കി പതുക്കെ ഒന്ന് തലയാട്ടി.