നതാഷയുടെ ഹൃദയമിടിപ്പ് ചെവിയിൽ മുഴങ്ങാൻ തുടങ്ങി. തന്റെ മനഃശാസ്ത്രപരമായ അറിവുകൾ പോലും സാമിന് മുന്നിൽ നിസ്സാരമാണെന്ന് അവൾക്കറിയാം.
നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ) “ശരി… അയാളെ വിളിച്ചോളൂ…”
ലില്ലി പുറത്തേക്ക് പോയി. നതാഷ തന്റെ ഡെസ്കിലെ കുറിപ്പുകൾ ക്രമീകരിച്ചു.
വാതിൽ പതുക്കെ തുറന്നു. സാം അകത്തേക്ക് വന്നു. ലില്ലി ഒന്ന് പുറത്തു പോയി മുന്നേ കൗൺസിലിംഗ് കഴിഞ്ഞ ഒരു പേഷ്യന്റ് നൊപ്പം..
സാം അവിടെയുള്ള ആ കട്ടിലിലേക്കോ (Counseling Couch) കസേരയിലേക്കോ നോക്കിയില്ല. പകരം നതാഷയുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
സാം: (പരിഹാസത്തോടെ) “മറ്റുള്ളവരുടെ മനസ്സ് ചികിത്സിക്കുന്ന ഡോക്ടർക്ക്, സ്വന്തം മനസ്സിന്റെ വന്യത ചികിത്സിക്കാൻ കഴിയുന്നില്ലേ? അതോ ഡോക്ടർക്കും എന്റെ ഈ ഭ്രാന്ത് ഇഷ്ടമായിത്തുടങ്ങിയോ?”
അൽപനേരം കഴിഞ്ഞു സാം കസേരയിൽ വന്നിരുന്നപ്പോൾ തന്നെ മുന്നേ പുറത്തുപോയിരുന്ന ലില്ലി ഒരു ഫയലുമായി അരികിൽ തന്നെ വന്നു നിൽപുണ്ടായിരുന്നു.
സാമിന്റെ ആ വശ്യമായ രൂപവും ഗാംഭീര്യമുള്ള ശബ്ദവും ലില്ലിയെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞിരുന്നു. സാംമിന്റെ പ്രശ്നങ്ങൾ എന്തെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് വ്യക്തം..
നതാഷ തന്റെ വിറയൽ പുറത്ത് കാണിക്കാതെ, ഒരു അപരിചിതനോട് എന്നപോലെ ഗൗരവത്തിൽ ചോദിച്ചു.
നതാഷ: “മിസ്റ്റർ സാം, എന്താണ് നിങ്ങളുടെ ശരിക്കുമുള്ള പ്രശ്നം? എന്തിനാണ് നിങ്ങൾ കൗൺസിലിംഗ് ആഗ്രഹിക്കുന്നത്?”