സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​ലില്ലി പുറത്തേക്ക് പോയി മിനിറ്റുകൾക്കകം തിരികെ വന്നു. അവളുടെ മുഖത്ത് ഒരു വല്ലാത്ത കുസൃതിച്ചിരി ഉണ്ടായിരുന്നു. നതാഷ ആകാംക്ഷയോടെയും പേടിയോടെയും ലില്ലിയെ നോക്കി.

 

​ലില്ലി: “ഡോക്ടർ… ഞാൻ അയാളോട് പേര് ചോദിച്ചു. ‘സാം’ എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ അതല്ല അതിശയകരമായ കാര്യം…”

 

​നതാഷയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. സാം! അയാൾ ഇവിടെ എത്തിയിരിക്കുന്നു. അവളുടെ വിരലുകൾ മേശപ്പുറത്ത് മുറുകി.

 

​ലില്ലി: (ശബ്ദം താഴ്ത്തി, കൗതുകത്തോടെ) “ഡോക്ടർ ഓർക്കുന്നില്ലേ? കഴിഞ്ഞ ദിവസം ഡോക്ടറെ കാണാൻ ഒരാൾ വന്നിട്ട് കുറച്ചു പിച്ചകപ്പൂക്കൾ തന്നില്ലേ?

 

അന്ന് അയാൾ ഹെൽമെറ്റ് മാറ്റിയിരുന്നില്ല. ആ പൂക്കൾ കൊണ്ടുവന്നത് ഇതേ ആളാണെന്ന് അയാൾ ഇപ്പോൾ എന്നോട് പറഞ്ഞു!

 

ഡോക്ടർക്ക് ഏറ്റവും ഇഷ്ടം പിച്ചകപ്പൂക്കൾ ആണോ?

ഡോക്ടറുടെ ഏറ്റവും പ്രിയപ്പെട്ട പൂക്കൾ പിച്ചകപ്പൂവാണെന്ന് അയാൾക്ക് എങ്ങനെ മനസ്സിലായി?!!”

 

 

ലില്ലിയുടെ നൂറുകൂട്ടം ചോദ്യങ്ങൾ കൂടെ കേട്ടപ്പോൾ ​നതാഷയുടെ തല കറങ്ങുന്നത് പോലെ തോന്നി.

 

കഴിഞ്ഞദിവസത്തെ ആ അജ്ഞാതൻ സാമായിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല.

 

തന്റെ ഇഷ്ടങ്ങൾ പോലും അയാൾ നേരത്തെ പഠിച്ചിരിക്കുന്നു. തന്നെ ഒരു വേട്ടക്കാരനെപ്പോലെ അയാൾ പിന്തുടരുകയായിരുന്നു എന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.

 

​ലില്ലി: “എന്താ ഡോക്ടർ ഇങ്ങനെ നോക്കുന്നത്? ഡോക്ടറുടെ ഏതോ പഴയ ഫ്രണ്ട് ആണോ?

കക്ഷി നല്ല സ്മാർട്ട് ആണ്. ഉള്ളിലേക്ക് വിടട്ടേ?”

Leave a Reply

Your email address will not be published. Required fields are marked *