അത് കഴിഞ്ഞ് കുറച്ച് പുതിയ അപ്പോയിന്റ്മെന്റ്സ് ഉണ്ട്.”
ലില്ലി ഓരോ ഫയലുകളായി നതാഷയ്ക്ക് നൽകി. നതാഷ അവ ശ്രദ്ധയോടെ നോക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മനസ്സ് എവിടെയോ ഉടക്കിനിൽക്കുകയായിരുന്നു.
ലില്ലി: “പിന്നെ ഡോക്ടർ…
ഇന്ന് രാവിലെ പുതിയ ഒരാൾ വന്നിട്ടുണ്ട്.
പേര് രജിസ്റ്ററിൽ ചേർത്തിട്ടില്ല.
ഡോക്ടറെ പേഴ്സണൽ ആയി കാണണം എന്ന് പറഞ്ഞ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയാണ്.
കണ്ടിട്ട് പേഷ്യന്റ് ആണെന്ന് തോന്നുന്നില്ല, എന്തോ സൈക്കോളജിക്കൽ കൗൺസിലിംഗിന് വന്നതാണെന്ന് തോന്നിപ്പിക്കുന്നു. ആള് വല്ലാത്തൊരു ലുക്ക് ആണ് ഡോക്ടർ, ഭയങ്കര സൈലന്റ് ആണ്.”
ലില്ലിയുടെ ആ വിവരണം കേട്ടപ്പോൾ നതാഷയുടെ നെഞ്ചിടിപ്പ് ഒന്ന് കൂടി.
അവൾ പെട്ടെന്ന് തന്റെ ഫോൺ എടുത്തു നോക്കി.
സാം മെസ്സേജ് ഒന്നും അയച്ചിട്ടില്ലെങ്കിലും ലില്ലി പറഞ്ഞ ആ അപരിചിതൻ സാമാണോ എന്ന് അവൾ ഭയപ്പെട്ടു.
നതാഷ: “ആരാണെന്ന് ചോദിച്ചില്ലേ ലില്ലി?”
ലില്ലി: “ചോദിച്ചു ഡോക്ടർ, പക്ഷേ ‘ഡോക്ടർക്ക് എന്നെ അറിയാം’ എന്നാണ് അയാൾ പറഞ്ഞത്. ഞാൻ അയാളോട് ഒന്ന് കൂടി ചോദിച്ചിട്ട് വരാം.”
ലില്ലി പുറത്തേക്ക് പോയപ്പോൾ നതാഷ തന്റെ കേബിനിലെ കസേരയിലേക്ക് തളർന്നിരുന്നു.
തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും സാം തന്നെ പിന്തുടരുകയാണോ?!!
സാം ഹോസ്പിറ്റലിൽ വരുമെന്ന് അവൾ കരുതിയിരുന്നില്ല. പുറത്ത് കാത്തുനിൽക്കുന്നത് സാമാണെങ്കിൽ, തന്റെ ഈ പ്രൊഫഷണൽ ലോകം തകർന്നു വീഴാൻ അധികം സമയം വേണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.