നതാഷ: (മനസ്സിൽ ഒരു ആശ്വാസത്തോടെ) “സാം മറുപടി അയച്ചിട്ടില്ല. ഒരുപക്ഷേ ഞാൻ പറഞ്ഞത് അവന് മനസ്സിലായിട്ടുണ്ടാകും. അവൻ എന്നെ എന്റെ വഴിക്ക് വിടുമായിരിക്കും.!!”
എങ്കിലും, അപ്പുറത്ത് സമാധാനമായി ഉറങ്ങുന്ന മാത്യുവിനെ നോക്കിയപ്പോൾ അവളുടെ ഉള്ളിൽ കുറ്റബോധം ഒരു കനലായി നീറി.
തന്നെ ഇത്രയേറെ വിശ്വസിക്കുന്ന ഈ മനുഷ്യനെ താൻ ചതിച്ചു എന്ന സത്യം അവളെ തളർത്തി.
ഇന്നുമുതൽ മാത്യുവിനോട് കൂടുതൽ വിശ്വസ്തത പുലർത്തുമെന്ന് അവൾ ഉറപ്പിച്ചു.
അവൾ വേഗത്തിൽ കുളിച്ച്, ഒരു ഇളം നിറത്തിലുള്ള സാരിയുടുത്ത് ഹോസ്പിറ്റലിൽ പോകാൻ തയ്യാറായി.
അവൾ ബാഗ് എടുക്കുമ്പോഴാണ് മാത്യു ഉറക്കമുണർന്നത്.
മാത്യു: (കണ്ണുകൾ തിരുമ്മി ചിരിച്ചുകൊണ്ട്)
“ഇന്ന് നേരത്തെ റെഡിയായല്ലോ നതാഷാ… ഞാൻ വിചാരിച്ചു ഇന്നലെ സിനിമ കണ്ട് വൈകിയത് കൊണ്ട് നീ അല്പം കൂടി ഉറങ്ങുമെന്ന്.!!”
നതാഷ: “ഇല്ല മാത്യു… ഇന്ന് കുറച്ച് നേരത്തെ ചെല്ലാം എന്ന് കരുതി. നിങ്ങൾ എഴുന്നേൽക്കുന്നില്ലേ?”
മാത്യു: “ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ ഉടനെ പോകേണ്ട. വൈകുന്നേരത്തെ ആ മേജർ സർജറിയുടെ കുറച്ച് പ്രെപ്പറേഷൻസ് ഉണ്ട്, അത് വീട്ടിലിരുന്ന് ചെയ്യാം എന്ന് വിചാരിച്ചു.
പിന്നെ നതാഷാ…
ഇന്നത്തെ സർജറി അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഒരുപക്ഷേ രാത്രി എനിക്ക് വീട്ടിലേക്ക് വരാൻ കഴിഞ്ഞെന്ന് വരില്ല. ഹോസ്പിറ്റലിൽ തന്നെ സ്റ്റേ ചെയ്യേണ്ടി വരും.ഞാൻ വൈകുന്നേരം വിളിക്കാം നിന്നെ..”