സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​നതാഷ: “എനിക്ക് വരാൻ കഴിയില്ല സാം… സോറി. ഞാൻ എന്റെ ഭർത്താവിനെ ചതിക്കുകയാണ്. ഓരോ നിമിഷവും എന്റെ ഉള്ളം കത്തുന്നു. ഇനിയും ഇത് തുടരാൻ എനിക്ക് കഴിയില്ല സാം… പ്ലീസ്, എന്നെ വിട്ടേക്കൂ. സോറി…”

 

 

​ആ മെസ്സേജ് വായിച്ച സാം ഒന്ന് പൊട്ടിച്ചിരിച്ചു.

 

ആ ചിരിയിൽ ഒരു വേട്ടക്കാരന്റെ വിജയാരവമുണ്ടായിരുന്നു.

 

അവൾ ഭയപ്പെടുന്നു, അവൾ പിന്മാറാൻ ശ്രമിക്കുന്നു…..അതിനർത്ഥം അവൾ സാമെന്ന വലയിൽ പൂർണ്ണമായും കുടുങ്ങിയിരിക്കുന്നു എന്നാണ്.!!

 

​സാം: “ചതി… അതൊരു മനോഹരമായ വാക്കാണ് നതാഷാ.!!

നീ എത്ര ശ്രമിച്ചാലും എന്റെ ഈ ക്യാൻവാസിൽ നിന്നും നിനക്ക് ഇറങ്ങിപ്പോകാൻ കഴിയില്ല.

നിന്റെ ശരീരം മാത്യുവിനൊപ്പമാണെങ്കിലും നിന്റെ ശ്വാസം ഇപ്പോഴും എന്റെ സ്റ്റുഡിയോയിലെ ഈ ചായമണങ്ങളിലാണ്.”

 

​സാം ഫോൺ മാറ്റിവെച്ച് ക്യാൻവാസിലെ നതാഷയുടെ മുഖത്തേക്ക് നോക്കി അല്പനേരം അങ്ങനെതന്നെ ഇരുന്നു.

 

അവൾ വരും. ഇന്നു രാത്രിയല്ലെങ്കിൽ നാളെ…അതുമല്ലെങ്കിൽ മറ്റൊരു ദിവസം… അവൾക്ക് വരാതിരിക്കാൻ കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു.

 

അന്ന് രാത്രി മാത്യു വിന്റെയും നതാഷ യുടെയും വീട്ടിൽ ​പുറത്തുനിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ മണം വീടാകെ പടർന്നിരുന്നു.

 

ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തിവെക്കുമ്പോഴാണ് മാത്യുവിന്റെ ഫോൺ ശബ്ദിച്ചത്. ഹോസ്പിറ്റലിൽ നിന്നായിരുന്നു ആ കോൾ.

 

​മാത്യു: “ശരി… നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഞാൻ അവിടെ ഉണ്ടാകും. പ്രിപ്പറേഷൻസ് എല്ലാം നോക്കിക്കോളൂ.”

Leave a Reply

Your email address will not be published. Required fields are marked *