സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

​സാം അയച്ച ആ വശ്യമായ സ്കെച്ച് അവളുടെ കൺമുന്നിൽ വീണ്ടും തെളിഞ്ഞു വന്നു.

 

അവന്റെ വന്യമായ പ്രലോഭനങ്ങളും തന്നെ തളർത്തുന്ന നോട്ടവും അവൾക്ക് ഭയമുണ്ടാക്കി.

 

മാത്യു കാറിൽ ഇരുന്ന് ചവച്ചു കൊണ്ടിരിക്കുന്ന പോപ്‌കോണിന്റെ ശബ്ദം പോലും നതാഷയ്ക്ക് ഒരു വിചാരണ പോലെ തോന്നി.

 

​അവൾ പതുക്കെ ബാഗിൽ നിന്നും ഫോണെടുത്തു.

 

മാത്യു റോഡിലെ ട്രാഫിക്കിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന ആ നിമിഷം നോക്കി അവൾ സാമിന് മറുപടി ടൈപ്പ് ചെയ്തു.

 

 

​മെസ്സേജ്: “എനിക്ക് വരാൻ കഴിയില്ല സാം… സോറി. ഞാൻ എന്റെ ഭർത്താവിനെ ചതിക്കുകയാണ്. ഓരോ നിമിഷവും എന്റെ ഉള്ളം കത്തുന്നു. എനിക്ക് ഇത് തുടരാൻ കഴിയില്ല സാം. എന്നെ വിട്ടേക്കൂ… സോറി.!!”

 

​വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ മെസ്സേജ് സെൻഡ് ചെയ്തു.

 

ഫോൺ ലോക്ക് ചെയ്ത് നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കണ്ണടച്ചു ആ സീറ്റിൽ ചാരി കിടന്നു.

 

താൻ ഒരു വലിയ തീരുമാനമെടുത്തു എന്ന സമാധാനത്തിന് ശ്രമിക്കുമ്പോഴും, തന്റെ ഉടലിലെ ഓരോ അണുവും സാമിനായി ദഹിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.

 

 

​മാത്യു കാർ വീട്ടിലെ പാർക്കിംഗിലേക്ക് തിരിച്ചപ്പോൾ ദീർഘ ചിന്തയിലായിരുന്ന അവളുടെ കയ്യിൽ അയാൾ പതുക്കെ തലോടി.

 

“നമ്മൾ എത്തിയെടോ…. നീ വല്ലാതെ തളർന്നു പോയി. ഇന്ന് നേരത്തെ ഉറങ്ങിക്കോ.

ഫുഡ്‌ ഒക്കെ ഇനി ഓർഡർ ചെയ്യാം..”

 

​മാത്യുവിന്റെ ആ കരുതൽ നതാഷയെ വീണ്ടും നീറ്റാൻ തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *